ADVERTISEMENT

ഫിലഡൽഫിയ ∙ എരുമേലി മുക്കൂട്ടുതറയിൽ പുളിക്കച്ചിറ വീട്ടിൽ പരേതനായ ഇട്ടി എബ്രഹാമിന്റെയും  പരേതയായ അന്നമ്മ ഇട്ടിയുടെയും ഇളയ മകൻ  എബ്രഹാം വർഗീസ് (പാപ്പച്ചൻ പുളിക്കച്ചിറ - 86) ഫിലഡൽഫിയയിൽ അന്തരിച്ചു. പൊതുദർശനവും സംസ്ക്കാര ശുശ്രൂഷകളും  ഓഗസ്റ്റ് 27 ചൊവ്വാഴ്ച (നാളെ) ഫിലഡൽഫിയ  അൻഡ്രു അവന്യുവിലുള്ള സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽവച്ച് നടത്തപ്പെടും. (ST. THOMAS INDIAN ORTHODOX CHURCH,1009 UNRUH AVE, PHILADELPHIA, PA 19111)

നാളെ രാവിലെ 9:00 AM മുതൽ 12:00 PM വരെയുള്ള സമയങ്ങളിലാണ് പൊതുദർശനവും സംസ്ക്കാര  ശുശ്രൂഷകളും ക്രമീകരിച്ചിരിക്കുന്നത്. പള്ളിയിൽവച്ച് നടത്തപ്പെടുന്ന സംസ്ക്കാര ശുശ്രൂഷകൾക്ക് ശേഷം, ബൈബറി റോഡിലുള്ള ഫോറസ്റ്റ് ഹിൽ സെമിത്തേരിയിലെ, സെന്റ്. തോമസ് ഐ.ഒ.സി സെമിത്തേരി സെക്ഷനിൽ സംസ്ക്കാരം നടക്കും. (FOREST HILL CEMETERY, 101 BYBERRY RD, HUNTINGDON VALLEY, PA 19006). സംസ്ക്കാര ശുശ്രൂഷകൾക്ക് ഇടവക വികാരി റവ.ഫാ. എം കെ കുര്യാക്കോസ്,അസി. വികാരി റവ.ഫാ. സുജിത് തോമസ് എന്നിവർ നേതൃത്വം നൽകും,

"പുളിക്കച്ചിറ അപ്പാപ്പൻ " എന്നറിയപ്പെട്ടിരുന്ന ഏബ്രഹാം വർഗീസ് വ്യവസായിയും മികച്ച കർഷകനുമായിരുന്നു. എരുമേലി മാർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം ആയിരുന്നു.  1989-ൽ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറി. ഏലിയാമ്മ  വർഗീസാണ് സഹധർമ്മിണി. എബ്രഹാം  പി. വർഗീസ് (രാജു), തോമസ് വർഗീസ്, (ഷാജി), മിനി ജേക്കബ്, ജെസ്സ്ലി അലക്സ് എന്നിവർ മക്കളും,  സാലി രാജു, പരേതയായ സിൽജി തോമസ്, വിജു ജേക്കബ്, അലക്സ്  സൈമൺ എന്നിവർ മരുമക്കളും,  മെലീസ, മെസ്സിന, ഷെൽബി, ഷീൻ, ഷെയ്ൻ, ഷെമിൽ, അഷ്‌നി, ഷാനിയ, ഒലിവിയ എന്നിവർ കൊച്ചുമക്കളുമാണ് (എല്ലാവരും USA)

 വാർത്ത ∙ രാജു ശങ്കരത്തിൽ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com