ADVERTISEMENT

ഒഹായോ ∙ കൊളംബസ് സെന്റ് മേരീസ് സിറോ മലബാര്‍ കത്തോലിക്ക മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ വര്‍ഷത്തെ തിരുനാള്‍ ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളിൽ നടത്തപ്പെടും. തിരുനാളിന്റെ നടത്തിപ്പിനായി സെന്റ് മേരീസ് മിഷന്‍ പ്രീസ്റ്റ്  ഇന്‍ ചാര്‍ജ്, ഫാദര്‍ നിബി കണ്ണായിയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ക്കു രൂപം നല്‍കി.

 ജിൻസൺ സാനി, ദീപു പോൾ (ട്രസ്റ്റിമാര്‍), സോണി ജോസഫ് ആൻഡ് ഷൈജൻ ജോസ് (പെരുനാള്‍ കണ്‍വീനര്‍മാര്‍), ബബിത ഡിലിന്‍ (ഇന്‍വിറ്റേഷന്‍ കമ്മിറ്റി), ചെറിയാൻ മാത്യു (ലിറ്റര്‍ജി), അരുണ്‍ ഡേവിസ് (ക്വയര്‍), സുജ അലക്സ് (പ്രസുദേന്തി/പ്രദക്ഷിണം), ജാനറ്റ് ജോസഫ് (ചര്‍ച്ച് ഡെക്കറേഷന്‍), ലിയാ ജോസ് (കള്‍ച്ചറല്‍ ആൻഡ് പബ്ലിക് മീറ്റിങ്), അജോ ജോസഫ് ആൻഡ് ജോബി ജോസഫ് (ഔട്ട്ഡോര്‍ ഡെക്കറേഷന്‍ ആൻഡ് ഹാള്‍ സെറ്റപ്പ് ), റോഷന്‍ അലക്സ് (ഫോട്ടോഗ്രാഫി ആൻഡ് വിഡിയോ), ഷിനൊ മാച്ചുവീട്ടില്‍ ആന്റണി (ലൈറ്റ് ആൻഡ് സൗണ്ട്), ഡിലിന്‍ ജോയ് (ഫുഡ്) എന്നിവരെ കമ്മിറ്റി ലീഡേഴ്സ് ആയി തിരഞ്ഞെടുത്തു.

 feast-of-virgin-mary-columbus

ഓഗസ്റ്റ് 31ന് (ശനിയാഴ്ച) വൈകുന്നേരം 5.15ന് കൊടിയേറ്റോട് കൂടി തിരുനാളിന് തുടക്കം കുറിക്കും. കുര്‍ബാനയ്ക്കു ശേഷം പാരിഷ് ഹാളില്‍ മിഷന്‍ അംഗങ്ങളുടെ കലാസാംസ്‌കാരിക പരിപാടികളും സ്നേഹ വിരുന്നും ഉണ്ടായിരിക്കും. സെപ്റ്റംബര്‍ 1ന് (ഞായറാഴ്ച) തിരുനാള്‍ ദിനത്തില്‍, വൈകുന്നേരം 3.30ന്, ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്ന പ്രസുദേന്തിമാരുടെ വാഴ്ച്ചയ്ക്ക് ശേഷം, പ്രദക്ഷിണം തുടർന്നു ഫാദർ ബേബി ഷെപ്പേർഡ് പ്രധാന കാര്‍മികത്വം വഹിക്കുന്ന ആഘോഷപൂര്‍വമായ തിരുനാള്‍ കുര്‍ബാന, മിഷൻ  ഡയറക്റ്റർ ഡോക്ടർ ഫാദർ നിബി കണ്ണായി ഒപ്പം ഫാദർ ജിൻസ് കുപ്പക്കര, ഫാദർ ആന്റണി ചൂരവടി, ഫാദർ അനീഷ് പൂവത്തേൽ എന്നിവർ ചേർന്ന്  അർപ്പിക്കുന്നതായിരിക്കും. ഫാദർ എബി ചീരകത്തോട്ടത്തിൽ തിരുനാൾ സന്ദേശം നൽകുന്നതായിരിക്കും. തിരുനാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാനായി ഏവരെയും ക്ഷണിക്കുന്നു.

English Summary:

Columbus: Feast of the Virgin Mary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com