ADVERTISEMENT

ഒാക്‌ലഹോമ  സിറ്റി/ യൂക്കോൺ ∙ ഓണത്തോടനുബന്ധിച്ചു ഒാക്‌ലഹോമ  മലയാളി അസ്സോസിയേഷൻ (OMA) സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ OKC ചലഞ്ചേഴ്‌സ് ക്ലബ് വിജയികളായി. ക്യാപ്റ്റൻ മനു അജയ് OKC ചലഞ്ചേഴ്‌സിനെ നയിച്ചു. ക്യാപ്റ്റൻ അനിൽ പിള്ളയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഒാക്‌ലഹോമ  ഹിന്ദു മിഷൻ ടീം(OHM) റണ്ണേഴ്‌സ് ആപ്പ് ആയി.

oklahoma-malayali-association-cricket-tournament-okc-challengers-winners-us5

യൂക്കോൺ റൂട്ട് 66 പാർക്കിൽ നടന്ന ടൂർണമെന്റിൽ  നാല് ടീമുകൾ പങ്കെടുത്തു.  ബഥനി റോയൽസ്, മാർത്തോമാ ടീം ഓഫ്‌ ഒക്ലഹോമ (MTO) എന്നിവയായിരുന്നു പങ്കെടുത്ത മറ്റു ക്ലബുകൾ.  അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ഒാക്‌ലഹോമ  മലയാളി അസ്സോസിയേഷൻ നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റ് വാശിയേറിയ പോരാട്ടങ്ങളാൽ വൻ വിജയമായി.

വിജയികൾക്കുള്ള ട്രോഫികൾ ഒാക്‌ലഹോമ  മലയാളി അസോസിയേഷൻ സെപ്റ്റംബർ 15 നു  സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾക്കിടെ വിതരണം ചെയ്യും. അസോസിയേഷൻ  നടത്തുന്ന മറ്റു സ്പോർട്സ് ടൂർണമെന്റുകളും ഇതോടൊപ്പം പുരോഗമിക്കുന്നു. ഒക്ലഹോമ മലയാളി അസോസിയേഷൻ പ്രസിഡന്റ്  ഷിബു ജേക്കബ്, സ്പോർട്സ് കോർഡിനേറ്റർ സാൻജോ തോമസ്, മറ്റു കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി.

English Summary:

Oklahoma Malayali Association Cricket Tournament: OKC Challengers Winners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com