റൈസ് യൂണിവേഴ്സിറ്റിയില്‍ വെടിവെയ്പ്പ്; രണ്ടു മരണം
Mail This Article
×
ഹൂസ്റ്റൺ ∙ ഹൂസ്റ്റണിലെ റൈസ് യൂണിവേഴ്‌സിറ്റിയിലെ ഡോം റൂമിൽ വെടിയേറ്റ് മരിച്ച നിലയിൽ രണ്ടുപേരെ കണ്ടെത്തിയതായി യൂണിവേഴ്‌സിറ്റി പ്രസിഡൻ്റ് തിങ്കളാഴ്ച പറഞ്ഞു. ജോൺസ് കോളജ് റെസിഡൻഷ്യൽ ഹാളിലെ ഡോർ റൂമിൽ താമസിച്ചിരുന്ന വിദ്യാർഥിനിയായിരുന്നു ഒരാൾ, യൂണിവേഴ്സിറ്റി പ്രസിഡൻ്റ് റെജിനാൾഡ് ഡെസ്റോച്ചസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മരിച്ച മറ്റൊരാൾക്ക് യൂണിവേഴ്‌സിറ്റിയുമായി ബന്ധമില്ല. സ്വയം വെടിവച്ചാണ് ഇദ്ദേഹം മരിച്ചിരിക്കുന്നത്.
മരിച്ച വിദ്യാർഥിനി സ്വയം വെടിവച്ച്രിച്ചയാളുമായി പ്രണയബന്ധത്തിലായിരുന്നുവെന്ന് യൂണിവേഴ്സിറ്റി പൊലീസ് മേധാവി ക്ലെമൻ്റ് റോഡ്രിഗസ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് റൈസ് യൂണിവേഴ്‌സിറ്റി പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഇരുവരെയും കണ്ടെത്തിയത്.
English Summary:
Two Bodies Found in Rice University Dorm Room in Possible Murder-Suicide
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.