ADVERTISEMENT

ഫിലഡൽഫിയ ∙ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്‍റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.ഓഗസ്റ്റ് 31ന്  ഉച്ചക്ക് 12ന് സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ (608 Welsh road, Philadelphia PA 19115) വിഭവ സമൃദ്ധമായ ഓണ സദ്യയോടു കൂടിയായിരിക്കും ആഘോഷ പരിപാടികൾക്ക് കൊടിയേറുക. തുടർന്ന് പഞ്ചാരി മേളത്തിന്‍റെ അകമ്പടിയോടു കൂടിയുള്ള ഘോഷയാത്ര, മെഗാ തിരുവാതിര, സാംസ്‌കാരിക സമ്മേളനം, കലാ സന്ധ്യ എന്നിവ അരങ്ങേറും. 

പരിപാടിയോടനുബബന്ധിച്ചു നടക്കുന്ന  അവാർഡ് നൈറ്റിൽ തിരഞ്ഞെടുക്കപ്പെടുന്ന കർഷകർക്കും, സൗന്ദര്യ മത്സര വിജയികൾക്കും, അമേരിക്കൻ മലയാളികൾക്കിടയിലെ മികച്ച പ്രതിഭക്കുമുള്ള അവാർഡുകൾ സമ്മാനിക്കപ്പെടും. സംഗീത വിസ്മയം നവനീത് ഉണ്ണികൃഷ്‍ണൻ, പ്രശസ്ത സിനിമാ താരം ശ്വേതാ മേനോൻ എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും.

ഗ്രെയ്റ്റർ ഫിലഡൽഫിയ - ട്രൈസ്റ്റേറ്റ് ഏരിയയിലെ പതിനഞ്ചോളം സംഘടനകളുടെ കൂട്ടായ്മയായ റ്റി കെ എഫ്,  ഈ വർഷം ആരവം 2024 എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഓണാഘോഷ പരിപാടിയിലേക്ക് സകുടുംബം എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. 

കൂടുതൽ വിവരങ്ങക്ക് അഭിലാഷ് ജോൺ (ചെയർമാൻ -267 701 3623), ബിനു മാത്യു (സെക്രട്ടറി - 267 893 9571), ഫിലിപ്പോസ് ചെറിയാൻ (ട്രഷറർ- 215 605 7310), ജോബി ജോർജ് (ഓണം ചെയർമാൻ- 215 470 2400), വിൻസെന്റ് ഇമ്മാനുവേൽ (പ്രോഗ്രാം കോർഡിനേറ്റർ- 215 880 3341) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. 

പരിപാടിയുടെ വിജയത്തിനായി ജോൺ പണിക്കർ, രാജൻ സാമുവേൽ, ജോർജ് നടവയൽ, സുരേഷ് നായർ, സാജൻ വർഗീസ്, അലക്സ് തോമസ്, ജോർജ് ഓലിക്കൽ, സുധാ കർത്താ, സുമോദ് റ്റി നെല്ലിക്കാല PRO -267 322 8527), റോണി വറുഗീസ്, തോമസ് പോൾ, ജോർജുകുട്ടി ലൂക്കോസ്, ജീമോൻ ജോർജ്, സാറാ ഐപ്പ്, ശോശാമ്മ ചെറിയാൻ, ബ്രിജിത്ത് വിൻസെന്റ്, സെലിൻ ഓലിക്കൽ, അരുൺ കോവാട്ട്, അലക്സ് ബാബു, ആശാ അഗസ്റ്റിൻ, സദാശിവൻ കുഞ്ഞി എന്നിവരുൾപ്പെടുന്ന വിപുലമായ കമ്മറ്റി പ്രവർത്തിച്ചു വരുന്നു.

English Summary:

Tristate Kerala Forum Onam celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com