ഗൗരി പാർവതി ബായി തമ്പുരാട്ടിക്ക് സ്റ്റേറ്റ് ഓഫ് മേരിലാൻഡ് ഗവർണറുടെ ആദരവ്
Mail This Article
മേരിലാൻഡ് ∙ മേരിലാൻഡ് ശ്രീ ശിവ വിഷ്ണു ക്ഷേത്രത്തിൽ ഗൗരി പാർവതി ബായി തമ്പുരാട്ടിക്ക് സ്വീകരണം നൽകി. ശ്രീ അനന്തപത്മനാഭ വൈഭവ മഹോത്സവത്തിന്റെ വിശിഷ്ടാതിഥിയായി പങ്കെടുത്തതിനെ തുടർന്നായിരുന്നു സ്വീകരണം. സ്റ്റേറ്റ് ഓഫ് മേരിലാൻഡ് ഗവർണറുടെ ആദരവ് തമ്പുരാട്ടിക്ക് സമ്മാനിച്ചു. ഹിന്ദു സമൂഹത്തിനായി നൽകി വരുന്ന സംഭാവനകളെ പരിഗണിച്ചാണ് ആദരവ്.
ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ ഡി ലാ ലെജിയൻ ഡി ഹോണർ എന്ന ബഹുമതിയും തമ്പുരാട്ടിക്ക് ലഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ പ്രത്യേക ഹോമങ്ങൾ, പൂജകൾ, ഭാഗവത സപ്താഹം പാരായണം, പ്രഭാഷണം എന്നിവയും സംഘടിപ്പിച്ചു. ദുഷ്യന്ത് ശ്രീധറാണ് ആധ്യാത്മിക പ്രഭാഷണം നടത്തിയത്. കച്ചേരി, അന്നദാനം എന്നിവയും സംഘടിപ്പിച്ചിരുന്നു. പത്മനാഭപുരം കൊട്ടാരത്തിന്റെ ചരിത്രം, ക്ഷേത്രവുമായുള്ള ബന്ധം എന്നിവ ഉൾപ്പെടുത്തി തമ്പുരാട്ടി നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി.
(വാർത്ത ∙ ഡോ. മധു നമ്പ്യാർ)