ADVERTISEMENT

ഡാളസ് ∙ ഓഗസ്റ്റ് 31 ശനിയാഴ്ച (രാവിലെ 9.30 സെന്റ്രൽ) കേരളാ ലിറ്റററി സൊസൈറ്റി ഓഫ് ഡാലസ് അക്ഷരശ്ലോകസദസ്സ് ഓൺലൈൻ ആയി സംഘടിപ്പിക്കുന്നു. നോർത്ത്‌ അമേരിക്കയിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നും കേരളത്തിൽ നിന്നുമുള്ളവർ പരിപാടിയിൽ പങ്കെടുക്കും. സദസ്സിലെത്തുന്നവർക്കു നേരിട്ടും പങ്കെടുക്കാവുന്ന രീതിയിലാണു അക്ഷരശ്ലോകസദസ്സ്‌ ക്രമീകരിച്ചിരിയ്ക്കുന്നത്‌.

അക്ഷരശ്ലോകനിയമങ്ങൾ പൂർണ്ണമായി പാലിച്ചു നടത്തുന്ന  പരിപാടിയിൽ പ്രശസ്തഅക്ഷരശ്ലോകവിദഗ്ധനായ ഉമേഷ്‌ നരേന്ദ്രൻ (യു എസ്‌ എ) പ്രധാനഅവതാരകനാവും.  കെ. ശങ്കരനാരായണൻ നമ്പൂതിരിയും, അമേരിക്കയിൽ നിന്നുള്ള  അക്ഷരശ്ലോകവിദഗ്ധരായ ഹരിദാസ് മംഗലപ്പിള്ളി, രാജേഷ് വർമ്മ, ബിന്ദു വർമ്മ, സീമ രാജീവ് (കാനഡ) എന്നിവരും സൂമിൽ പങ്കുചേരും.

കേരളത്തിൽ നിന്ന് മറ്റനേകർക്കൊപ്പം കെ.വേലപ്പന്‍പിള്ളയും (വിദ്യാധിരാജാ അക്ഷരശ്ലോക സമിതി, കണ്ണമ്മൂല, തിരുവനന്തപുരം.) അക്ഷരശ്ലോകകലാ പരിശീലകനായ എ.യു.സുധീര്‍കുമാറും (എറണാകുളം) അദ്ദേഹത്തിന്റെ ശിഷ്യകളായ ആരാധ്യ എസ് വാര്യരും ഗായത്രിയും പരിപാടിയിൽ പങ്കെടുക്കും.

അമേരിക്കയിലും നാട്ടിലുമുള്ള അക്ഷരശ്ലോക പ്രവീണർക്കൊപ്പം ഉമേഷ്‌ നരേന്ദ്രന്റെ സരളമായ അവതരണവും ആസ്വാദ്യകരമാക്കുന്ന  സദസ്സിൽ ശ്രോതാക്കൾക്കും ശ്ലോകങ്ങൾ ചൊല്ലുവാനും അവസരമുണ്ടായിരിക്കും. ഇന്ത്യയിലും മിഡിൽ ഈസ്റ്റിൽനിന്നും ആസ്വാദകർ പങ്കുചേരുന്ന ഈ പരിപാടിയിലേക്കു് എല്ലാ ഭാഷാസ്നേഹികൾക്കും സ്വാഗതം!

സൂം ഐ ഡി: 812 9102 5944 - പാസ്കോഡ്‌: 429791
തിയതി: ആഗസ്റ്റ് 31 ശനിയാഴ്ച - സമയം: രാവിലെ 9.30 am CST (ഇന്ത്യൻ സമയം ശനിയാഴ്ച വൈകിട്ട്‌ 8 pm)

English Summary:

KLS Aksharaslokhasadhas on Tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com