ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്‌സ് നോമിനേഷൻ പട്ടികയിൽ പ്രവാസി ഗാനരചയിതാവ് ജോ പോൾ
Mail This Article
ഡാലസ് / ടെക്‌സസ് ∙ ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്‌സ് (IIFA) - 2024 നോമിനേഷൻ പട്ടികയിൽ ടെക്‌സസിൽ നിന്നുള്ള മലയാള സിനിമാ ഗാനരചയിതാവ് ജോ പോൾ സ്‌ഥാനം പിടിച്ചു. ‘2018 - എവരിവൺ ഈസ് എ ഹീറോ’ എന്ന ചിത്രത്തിലെ ജോ എഴുതിയ രണ്ടു ഗാനങ്ങൾക്കാണ് മികച്ച ഗാനരചയിതാവിനുള്ള (മലയാളം) നോമിനേഷൻ ലഭിച്ചിരിക്കുന്നത്.
മികച്ച ചിത്രം, മികച്ച സംവിധായകൻ എന്നിവയുൾപ്പെടെ ‘2018 - എവരിവൺ ഈസ് എ ഹീറോ’ പതിനൊന്ന് നോമിനേഷനുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഈ മാസം സെപ്റ്റംബർ 27, 28, 29 തീയതികളിൽ അബുദാബിയിലെ യാസ് ഐലന്റിലാണ് ഷാരൂഖ് ഖാൻ, കരൺ ജോഹർ എന്നിവർ ആതിഥേയത്വം വഹിക്കുന്ന പ്രൗഢഗംഭീരമായ അവാർഡ് ദാനച്ചടങ്ങ് ഒരുക്കിയിട്ടുള്ളത്. മലയാളത്തിനു പുറമേ, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ സിനിമകളിലെയും അവാർഡ് ദാനം ഈ ദിവസങ്ങളിലായിരിക്കും നടക്കുക.
ഗ്ലോബൽ വോട്ടിങ്ങിന്റെ ഭാഗമായി നിങ്ങൾക്കും വോട്ട് ചെയ്യാം. വെബ്സൈറ്റ്: https://linktr.ee/iifautsavamvoting