രാഹുൽ ഗാന്ധിയുടെ ഡാലസ് സന്ദർശനം: ഒരുക്കങ്ങൾ പുരോഗമിക്കുന്നു
Mail This Article
ഡാലസ്∙ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സെപ്റ്റംബർ 8-ന് പങ്കെടുക്കുന്ന ഇർവിങ് ടൊയോട്ട മ്യൂസിക് ഫാക്ടറിയിൽ വച്ച് നടക്കുന്ന പൊതുസമ്മേളനത്തിന് ഒരുക്കങ്ങൾ വിലയിരുത്തി. സമ്മേളനത്തിന്റെ വിജയത്തിനായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ റിച്ചഡ് സൺ മസാല ട്വിസ്റ്റ് റസ്റ്ററന്‍റിൽ ചേർന്ന യോഗത്തിലാണ് ഒരുക്കങ്ങൾ വിലയിരുത്തിയത്.
യോഗത്തിൽ ഐ.ഒ.സി ഭാരവാഹികളും കോൺഗ്രസ് അനുഭാവികളും പങ്കെടുത്തു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ന്യൂയോർക്ക് ചാപ്റ്റർ വൈസ് ചെയർമാൻ ജോർജ് ഏബ്രഹാം, ഐ.ഒ.സി യുടെ സ്ഥാപക നേതാവും ഡാലസ് ചാപ്റ്റർ ചെയർമാനുമായ സാക് തോമസ്, ഹൂസ്റ്റൺ ചാപ്‌റ്ററിനെ പ്രതിനിധീകരിച്ചു പി തോമസ് എന്നിവർ സംസാരിച്ചു. മാത്യു നൈനാൻ സ്വാഗതം ആശംസിച്ചു. ഐഒസിയുടെ ഡാലസ് ചാപ്റ്ററിന്റെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കാനും യോഗം തീരുമാനിച്ചു.
സമ്മേളനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണെങ്കിലും മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. https://tinyurl.com/49tdrpp9 എന്ന ലിങ്ക് ഉപയോഗിച്ച് റജിസ്റ്റർ ചെയ്യാവുന്നതാണ്. സമ്മേളനം വൻ വിജയമാക്കുവാൻ ഇന്ത്യൻ പ്രവാസികളുടെ സാന്നിധ്യവും സഹകരണവും സംഘാടകർ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
സാക് തോമസ് 914 329 7542 https://tinyurl.com/49tdrpp9
വാർത്ത: ആൻഡ്രൂസ് അഞ്ചേരി