ADVERTISEMENT

ഹൂസ്റ്റൺ ∙ സ്റ്റാഫോർഡ് സെന്‍റ് തോമസ് ഓർത്തോഡോക്സ് ഇടവക സുവർണ ജൂബലി ആഘോഷം സമാപന ചടങ്ങുകൾ സെപ്റ്റംബർ 18 മുതൽ. 1974 ൽ സ്ഥാപിതമായ ഹൂസ്റ്റണിലെ സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സുവർണ ജൂബലി ആഘോഷങ്ങളുടെ സമാപന ചടങ്ങുകൾ സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കും.

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ അധിപൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയാണ് സുവർണ ജൂബിലി സമാപന പരിപാടികൾക്ക് നേതൃത്വം നൽകുക. സെപ്റ്റംബർ 18നു ഹൂസ്റ്റണിൽ എത്തുന്ന പരിശുദ്ധ കാതോലിക്കാ ബാവയെ ഇടവക കൂട്ടായ്മ സ്വീകരിക്കും. കാതോലിക്കാ ബാവ കാർമികത്വം വഹിക്കുന്ന പരിശുദ്ധ കുർബാനയോടെയാണ് ജൂബിലി ആഘോഷ ചടങ്ങുകൾ അവസാനിക്കുക.

houston-st-thomas-orthodox-cathedral-golden-jubilee-celebration

സെപ്റ്റംബർ ഒന്നിന് സ്റ്റാഫോർഡ് സിവിക് സെന്‍ററിൽ ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന എക്സ്ട്രാവഗൻസാ ടാലന്‍റ് ഷോ ആയിരിക്കും സമാപന ചടങ്ങുകളുടെ തുടക്കം.ഹൂസ്റ്റണിലെയും പ്രാന്തപ്രദേശങ്ങളിലെയും നിർധനരായ ആളുകളെ കൈപിടിച്ചു കയറ്റാനായി ഒരു ലക്ഷം ഡോളറിന്‍റെ ധനസഹായമാണ് ഇടവക നൽകുക. പതിനായിരം പേർക്ക് ആയിരിക്കും ആദ്യമായി സഹായം നൽകുക. ഒപ്പം കേരളത്തിൽ വീട് വയ്ക്കാനും വിവാഹം നടത്താനും കുട്ടികളുടെ പഠനത്തിനും വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെയും ചേർത്തു പിടിക്കാനും ഇടവക ശ്രദ്ധിക്കുന്നു.

ഹൂസ്റ്റൺ സെന്‍റ് തോമസ് ദേവാലയത്തിന്‍റെ ചരിത്രം ഓർമിപ്പിക്കുന്ന ഡോക്യുമെന്‍ററി കോശി പി. ജോണിന്‍റെ നേതൃത്വത്തിൽ തയാറാക്കുന്നുണ്ട്. ‌ഇടവകയ്ക്ക് രൂപം നൽകിയവരെയും ഇതിൽനിന്നു പിരിഞ്ഞുപോയവരെയും ഒരുമിച്ചു കൂട്ടുന്ന ഒരു ചടങ്ങും ജൂബിലിയുടെ ഭാഗമായി നടക്കുന്നുണ്ട്.

houston-st-thomas-orthodox-cathedral-golden-jubilee-celebration

സെപ്തംബർ 21നു ഹൂസ്റ്റൺ പൊതുസമൂഹത്തെ ആദരിച്ചുകൊണ്ടു ജനപ്രതിനിധികളും മറ്റു പ്രമുഖരും പങ്കെടുക്കുന്ന പൊതു സമ്മേളനം നടക്കും. സെപ്റ്റംബർ 22നു സ്റ്റാഫോർഡ് സിറ്റിയുടെ പ്രത്യേക പ്രൊക്ലമേഷൻ ഉണ്ടാവുമെന്ന് മേയർ കെൻ മാത്യു പറഞ്ഞു.

houston-st-thomas-orthodox-cathedral-golden-jubilee-celebration

സ്റ്റാഫോർഡ് സെന്‍റ് തോമസ് കത്തീഡ്രലിലെ മീഡിയ റൂമിൽ ഇന്നലെ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ഇടവക വികാരിയും പ്രസിഡന്‍റുമായ റവ.ഫാ.പി.എം. ചെറിയാൻ വിവരങ്ങൾ വിശദീകരിച്ചു. സഹ വികാരിമാരായ റവ.ഫാ. രാജേഷ് കെ. ജോൺ, റവ.ഫാ. ക്രിസ്റ്റഫർ മാത്യു, ഇടവകാംഗം കൂടിയായ സ്റ്റാഫോർഡ് മേയർ കെൻ മാത്യു, ജൂബിലി ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കൺവീനർ മനോജ് മാത്യു, പാരിഷ് സെക്രട്ടറി ജിനു തോമസ്, മാർക്കറ്റിംഗ് പബ്ലിസിറ്റി കമ്മിറ്റി ചെയർ ചാക്കോ പി. തോമസ്, സുവനീർ കമ്മറ്റി ജേക്കബ് കുരുവിള, ഡോക്യുമെന്‍ററി കോശി പി. ജോൺ, ചാരിറ്റി കമ്മറ്റി എൽസി ഏബ്രഹാം, കൾച്ചറൽ പ്രോഗ്രാം സിബു വർഗീസ്, ഫുഡ് കമ്മറ്റി പോൾ വർഗീസ്, പ്രോഗ്രാം കമ്മറ്റി ജോൺസി വർഗീസ്, റിസെപ്ഷൻ ഡാർലി ജോർജ്, സ്പോർട്സ് സെബി എബ്രഹാം തുടങ്ങി നിരവധി അംഗങ്ങൾ പത്രസമ്മേളനത്തിൽ മാധ്യമ പ്രതിനിധികളുടെ ചോദ്യങ്ങൾക്കു ഉത്തരം നൽകി. 

English Summary:

Houston St.Thomas Orthodox Cathedral Golden Jubilee Celebration

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com