പാസ്റ്റർ സാം മാത്യു ഡാലസിൽ അന്തരിച്ചു
Mail This Article
ഡാലസ് ∙ പാസ്റ്റർ സാം മാത്യു (66) ഡാലസിൽ അന്തരിച്ചു. ഏഴംകുളം കുഴിഞ്ഞ വിളയിൽ കുടുംബാംഗമാണ്. ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ അടൂർ വെസ്റ്റ് ശുശ്രൂഷകൻ, അടൂർ വെസ്റ്റ് സെന്‍ററിൽ പുതുമല, തെങ്ങമം, തേപ്പുപ്പാറ, മണക്കാല, കിഴക്കുപുറം, പനന്തോപ്പ്, പള്ളിക്കൽ എന്നിവടങ്ങളിലും, ബെംഗളൂരു മതിക്കര, ഡാലസ് സയോൺ ചർച്ച് എന്നീ സഭകളിലും ദൈവീക ശുശ്രൂഷയിൽ ആയിരുന്നിട്ടുണ്ട്. നിലവിൽ ഡാലസ് ഇർവിങ്ങിലുള്ള ഇന്ത്യാ പെന്തകോസ്തൽ അസംബ്ലിയുടെ (IPA) യുടെ അംഗമായിരുന്നു.
പുനലൂർ നരിക്കൽ മുപ്പിരത്ത് വീട്ടിൽ ലീലാമ്മയാണ് ഭാര്യ. മക്കൾ: റെജി, റോയി, റീന. സംസ്കാര ചടങ്ങുകൾ സെപ്റ്റംബർ 2 തിങ്കളാഴ്ച രാവിലെ 9ന് മെസ്കിറ്റിലുള്ള ശാരോൻ ഫെലോഷിപ്പ് സഭാ മന്ദിരത്തിൽ (940 Barnes Bridge Rd, Mesquite, TX 75150) ആരംഭിക്കും. 1.30 യോടെ ലേക്ക് വ്യൂ സെമിത്തേരിയിൽ (2343 Lake Rd, Lavon, TX 75166) സംസ്കാര ചടങ്ങുകൾ പൂർത്തിയാകും.
ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം: https://youtu.be/LWIscJ1TgTM