യുവാവുമായി തർക്കം: കോളജ് വിദ്യാർഥിനിയെ വെടിവച്ച് കൊന്നു
Mail This Article
×
ഷിക്കാഗോ ∙ വിസ്‌കോൻസെൻ-വൈറ്റ്‌വാട്ടർ യൂണിവേഴ്സിറ്റിക്ക് സമീപത്തുള്ള ഓഫ് ക്യാംപസിലുണ്ടായ വെടിവയ്പിൽ ഷിക്കാഗോയിൽ നിന്നുള്ള കോളജ് വിദ്യാർഥിനി കൊല്ലപ്പെട്ടു. പ്ലെയിൻഫീൽഡിലെ കാര വെൽഷ് (21) ആണ് വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. പരിചയമുള്ള ഒരാളുമായുള്ള തർക്കത്തിനിടെയാണ് വിദ്യാർഥിനിക്ക് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു.
മികച്ച ജിംനാസ്റ്റും 2023 ലെ ദേശീയ ചാംപ്യനുമായിരുന്നു കൊല്ലപ്പെട്ട കാര വെൽഷ് എന്ന് യുഡബ്ല്യു വൈറ്റ്‌വാട്ടറിന്‍റെ അസിസ്റ്റന്‍റ് ചാൻസലർ റയാൻ കാലഹാൻ പറഞ്ഞു. വിദ്യാർഥിനിയെ കൊലപ്പെടുത്തിയ സംഭവത്തിൽ 23 വയസ്സുകാരനായ പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളുടെ പേര് പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
English Summary:
Chicago College Student was Killed in the Shooting
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.