ADVERTISEMENT

വാൻകൂവർ ∙ സെന്‍റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ച്, വാൻകൂവർ കഴിഞ്ഞ 13 വർഷമായി നടത്തിവരുന്ന ഫുഡ് ആൻഡ് കൾച്ചറൽ ഫെസ്റ്റ് ‘മനുഷ്യവർഗത്തോടുള്ള ദൈവസ്നേഹം’ എന്ന അർത്ഥം വരുന്ന ‘അഗാപ്പെ’ , ഈ വർഷവും പൂർവാധികം ഭംഗിയായി സംഘടിപ്പിച്ചു. ഇടവക വികാരി റവ. എംസി കുര്യാക്കോസ് റമ്പാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, രചന സിങ് എംഎൽഎ (സറി-ഗ്ഗ്രീൻ ടിമ്പഴ്സ്) ഉദ്ഘാടനം നിർവഹിച്ചു.

st-george-malankara-orthodox-church-vancouver-agape-2024-2

സെന്‍റ് തോമസ് മാർത്തോമാ ചർച്ച് വികാരി റവ. ഫാ. ഗീവർഗീസ് മാത്യു സ്നേഹ സന്ദേശം നൽകി. റവ. ഫാ. ഒ. തോമസ്, ബേബിച്ചൻ മട്ടമ്മേൽ (ട്രസ്റ്റി), കുര്യൻ വർക്കി (സെക്രട്ടറി) എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. അഗാപ്പേ 2023 യുടെ ഭാഗമായ ചാരിറ്റി ഡൊണേഷൻ കൺവീനർ ജാക്സൺ ജോയ്, വികാരി എംസി കുര്യാക്കോസ് റമ്പാൻ, ട്രസ്റ്റി ബേബിച്ചൻ മട്ടമ്മേൽ എന്നിവർ ചേർന്ന് സറി വുമൺ സെന്‍ററിന് കൈമാറി. ജാതിമത വ്യത്യാസമില്ലാതെ വാൻകൂവറിലെ എല്ലാ ജനവിഭാഗങ്ങളും പങ്കെടുക്കുന്ന അഗാപ്പേയുടെ വിജയത്തിൽ സഹായിച്ച എല്ലാവർക്കും കൺവീനർ അലക്സ് പി ജോയ്, ജാക്സൺ ജോയ് എന്നിവർ നന്ദി രേഖപ്പെടുത്തി.

English Summary:

St George Malankara Orthodox Church Vancouver Agape-2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com