ADVERTISEMENT

ഹൂസ്റ്റൺ ∙ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ നടത്തുന്ന ആത്മസംഗീതം സംഗീത സന്ധ്യയുടെ ടിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ഹൂസ്റ്റൺ നഗരത്തിലെ 20 ഇടവകകളുടെ സഹകരണത്തോടെ സെപ്റ്റംബർ 28 ന് വൈകിട്ടു ആറിന് ഹൂസ്റ്റൺ സെന്‍റ് തോമസ്‌ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ചാണ് ആത്മീയ സംഗീത സന്ധ്യ നടത്തപ്പെടുന്നത്.

സെപ്റ്റംബർ 1ന് രാവിലെ സെന്‍റ് പീറ്റഴ്സ് ആൻഡ് സെന്‍റ് പോൾസ് ഓർത്തഡോക്സ്‌ ചർച് ഓഫ്‌ ഹൂസ്റ്റണിൽ കുർബാനയ്ക്കു ശേഷം നടന്ന പ്രത്യേക ചടങ്ങിൽ വച്ച് ഐസിഇസിഎച്ച്‌ എക്‌സിക്യൂട്ടീവ് അംഗങ്ങളും പരിപാടിയുടെ സ്പോൺസർമാരും ചേർന്ന് ഐസിഇസിഎച്ച് പ്രസിഡന്‍റ് റവ ഫാ. ഡോ. ഐസക്. ബി. പ്രകാശ് ടിക്കറ്റ് വിൽപന നടത്തി ഉദ്ഘാടനം നിർവഹിച്ചു. പ്രധാന സ്പോൺസർമാരായ രെഞ്ചു രാജ്, തോമസ്‌ മാത്യു, ഐസിഇസിഎച് സെക്രട്ടറി റെജി ജോർജ്, പിആർഒ ജോൺസൺ ഉമ്മൻ, ബിജു ചാലക്കൽ, ഷീജ ബെന്നി തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ക്രൈസ്തവ സംഗീത മേഖലയിലെ പ്രശസ്ത ഗായകരായ റോയ് പുത്തൂർ, സുധീപ് കുമാർ, ലിബിൻ സ്‌കറിയ, കുമാരി ശ്രേയ എന്നിവരടങ്ങുന്ന ഒൻപതംഗ സംഘം ആത്മീയ സംഗീത പരിപാടിക്കു നേതൃത്വം നൽകും. എല്ലാവരെയും സംഗീത പരിപാടിയിലേക്കു സ്വാഗതം ചെയ്യുന്നുവന്നു ഭാരവാഹികൾ അറിയിച്ചു. പ്രവേശന ടിക്കറ്റുകൾ ഐസിഇസിഎച്ച് അംഗത്വ ഇടവകകളുടെ ഭാരവാഹികൾ മുഖേന ലഭ്യമാണ്.

English Summary:

'Athmasangeetham' Sangeetha Sandhya on 28th September - Ticket Kick Off

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com