വാഷിങ്ടൻ ഡിസി നിത്യാസഹായമാത സിറോ മലബാർ ഇടവക തിരുനാൾ ആഘോഷിക്കുന്നു
Mail This Article
വാഷിങ്ടൻ ഡി സി ∙ വാഷിങ്‌ടൻ ഡിസി നിത്യാസഹായമാത സിറോ മലബാർ പള്ളിയിൽ ഇടവക തിരുനാൾ സെപ്റ്റംബർ 6 ,7, 8 തിയതികളിൽ ആഘോഷിക്കുന്നു. സെപ്റ്റംബർ 6 ന് വൈകിട്ട് 6 മണിക്ക് വികാരി ഫാ. റിജോ ചീരകത്തിൽ കൊടിയേറ്റുന്നത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് 6:30 വിശുദ്ധ കുർബാന, നൊവേന.
സെപ്റ്റംബർ 7ന് വൈകിട്ട് 4 ന് ആഘോഷമായ പാട്ടുകുർബാന, നൊവേന, തുടർന്ന് ഭക്തി നിർഭരമായ തിരുനാൾ പ്രദിക്ഷണം. 7 ന് അത്തായം തുടർന്ന് വിവിധ കലാപരിപടികൾ നടത്തുന്നു. 8 ന് വാഷിങ്ടൺ ഒഎൽപിഎച്ച് കലാസമിതിയുടെ സാമൂഹിക സംഗീത ഹാസ്യ നാടകം ‘ശ്രുതി വസന്തം’ അരങ്ങേറുന്നതായിരിക്കും.
പ്രധാന തിരുനാൾ ദിവസമായ സെപ്റ്റംബർ 8 ഞായർ രാവിലെ 9:30 ന് ആഘോഷമായ തിരുനാൾ കുബാന, ലദീഞ്ഞും, താളമേളങ്ങളുടെ അകമ്പടിയോടെ ആഘോഷമായ തിരുനാൾ പ്രദിക്ഷണവും തുടർന്ന് തിരുനാൾ സദ്യയും ഉണ്ടായിരിക്കും. ഇടവകയുടെ ധനശേഹാരണത്തിന്‍റെ ഭാഗമായി നടത്തുന്ന നറുക്കെടുപ്പും ഇതോടൊപ്പം നടത്തപെടുന്നു. നിത്യാസഹായ മാതാവിന്‍റെ തിരുനാളിൽ പങ്കെടുത്ത് അനുഗ്രഹം തേടുന്നതിനായി എല്ലാവരെയും ക്ഷണിക്കുന്നതായി ഫാ. റിജോ ചീരകത്തിലും പ്രസുദന്തി തോമസ് ഏബ്രഹവും തിരുനാൾ കമ്മറ്റി ഭാരവാഹികളും അറിയിച്ചു.