ADVERTISEMENT

 ഗാർലാൻഡ് (ടെക്സസ്)∙ കേരള അസോസിയേഷൻ ഓഫ് ഡാലസ് ഈ മാസം 14 ന് രാവിലെ 10 മണിക്ക് മാർത്തോമാ ഇവന്‍റ്  സെന്‍റർ ഫാര്മേഴ്സ് ബ്രാഞ്ചിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പി പങ്കെടുക്കും. കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ വച്ച് നടത്തപ്പെട്ട വെളാന്‍റീയേഴ്സ് മീറ്റിങ്ങിലാണ് ഓണാഘോഷ പരിപാടികളെ കുറിച്ച് പ്രസിഡന്‍റ് നാഗനൂലിൽ വിശദീകരിച്ചത്. 

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ പരമാവധി കുറച്ചുകൊണ്ടാണ് ഇപ്രാവശ്യത്തെ ഓണ  ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതെന്നു  പ്രസിഡന്‍റ് പ്രദീപ് നാഗനൂലിൽ പറഞ്ഞു. ആയിരത്തിലധികം പേർക്ക് ഓണസദ്യ നൽകുമെന്ന് സെക്രട്ടറി മഞ്ജിത് കൈനിക്കര പറഞ്ഞു. മെമ്പർഷിപ്പ് ഡയറക്ടർ വിനോദ് ജോർജ് ആണ് വെളാന്‍റീയേഴ്സ്  കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്നത് . 

dallas-onam

ഓണം പ്രോഗ്രാം ചീഫ് കോർഡിനേറ്റർ ബോബൻ കൊടുവത്ത് ഐസിഇസി പ്രസിഡന്‍റ്  ഷിജു അബ്രഹാം അസോസിയേഷൻ ഭാരവാഹികളായ ജെയ്സി ജോർജ് ,സാബു മാത്യു രാജൻ ഐസക്ക് സിജു വി ജോർജ് ,ജോർജ് ജോസഫ് വിലങ്ങോലിൽ , ദീപു രവീന്ദ്രൻ ,പീറ്റർ നെറ്റോ ,ദീപു രവീന്ദ്രൻ ,ബേബി കൊടുവത്തു ,ഡിംപിൾ ജോസഫ് ,സാബു അഗസ്റ്റിൻ തുടങ്ങിയവരും പരിപാടിയിൽ സംബന്ധിച്ചു. അസോസിയേഷൻ ആർട്സ് ക്ലബ് ഡയറക്ടർ സുഭി ഫിലിപ്പ്  പരിപാടിയുടെ മോഡറേറ്ററായിരുന്നു. ട്രഷറർ ദീപക്  നായർ എല്ലാവർക്കും നന്ദി പ്രകടിപ്പിച്ചു.

English Summary:

Dallas Kerala Association Onam Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com