ഹൂസ്റ്റണിൽ ഡപ്യൂട്ടി കോൺസ്റ്റബിൾ വെടിയേറ്റ് മരിച്ചു
Mail This Article
ഹൂസ്റ്റൺ ∙ ജോലിക്ക് പോകുകയായിരുന്ന ടെക്‌സസ് ഡപ്യൂട്ടി കോൺസ്റ്റബിൾ ചൊവ്വാഴ്ച ഹൂസ്റ്റണില്‍ വെടിയേറ്റു മരിച്ചു. മഹർ ഹുസൈനിയാണ് മരിച്ചത്. തന്റെ സ്വകാര്യ വാഹനത്തിലായിരുന്നു ഇദ്ദേഹം യാത്ര ചെയ്തത്. പടിഞ്ഞാറൻ ഹൂസ്റ്റണിലെ ഒരു ജംഗഷ്നിൽ നിർത്തിയപ്പോൾ ഒരാൾ കാറിൽ നിന്ന് ഇറങ്ങി ഡപ്യൂട്ടിയുടെ എസ്‌യുവിയിലേക്ക് പലതവണ വെടിയുതിർക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവമെന്ന് ഹൂസ്റ്റൺ പൊലീസ് ചീഫ് ജെ.നോ ഡയസ് പറഞ്ഞു. വെടിയേൽക്കുമ്പോൾ ഹുസൈനി യൂണിഫോമിൽ ആയിരുന്നില്ലെന്നാണ് പ്രാഥമിക വിവരം.
വെടിവയ്പ്പിനുള്ള കാരണം കണ്ടെത്താൻ പൊലീസ് ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പൊതുസേവനത്തിനായി ജീവിതം സമർപ്പിച്ച ഒരാൾക്ക് ജീവിൻ നഷ്ടപ്പെടുന്നത്, സമൂഹത്തിന് ഭയാനകമായ കാര്യമാണ്, "ഇത് തികച്ചും ദാരുണമാണ്. ഡയസ് പറഞ്ഞു. സംഭവത്തിനുശേഷം കാറിൽ കയറി രക്ഷപെട്ട പ്രതിയുടെ സംശയാസ്പദമായ വാഹനം അടുത്തുള്ള ഒരു ഹോട്ടലിൽ കണ്ടതായി ചീഫ് ഡയസ് പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.