ADVERTISEMENT

കാനഡ ∙ ഐപിസി ഫാമിലി കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് 20- മത് ഫാമിലി കോൺഫ്രൻസ് പ്രെയർലൈൻ പ്രവർത്തനം ആരംഭിക്കുന്നു. പ്രാർത്ഥനാ വിഷയങ്ങൾക്കായുള്ള പ്രെയർ ലൈൻ ഉദ്ഘാടനം സെപ്റ്റംബർ 5 വ്യാഴാഴ്ച വൈകിട്ട് 9 മുതൽ 10 വരെ [ ഈസ്റ്റേൺ ടൈം] നടത്തപ്പെടുമെന്ന് നാഷണൽ പ്രെയർ കോർഡിനേറ്റർ പാസ്റ്റർ ഏബ്രഹാം മാത്യൂ അറിയിച്ചു.

സും പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്ന സമ്മേളനത്തിൽ 8621 - 506 - 6330  നമ്പരിൽ പാസ് വേഡ് "ipc" എന്ന് ഉപയോഗിച്ച് പ്രവേശിക്കാവുന്നതാണ്. അമേരിക്കയിലും കാനഡയിലുമുള്ള നിരവധി പ്രാർത്ഥന സഹകാരികൾ പങ്കെടുക്കുന്ന പ്രഥമ യോഗം പാസ്റ്റർ ഡോ. തോമസ് ഇടിക്കുള ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ ഡോ. ഷാജി ഡാനിയേൽ മുഖ്യ പ്രഭാഷണം നടത്തും. ബ്രദർ ജിനു വർഗീസ് സിസ്റ്റർ അനൂ സാം തുടങ്ങിയവർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 20 -മത് കുടുംബ സംഗമം കാനഡയിലെ എഡ്മന്റണിൽ 2025 ജൂലൈ 17 വ്യാഴം മുതൽ 20 ഞായർ വരെ നടത്തപ്പെടും. " ഇതാ ! അവിടുന്ന് വാതിൽക്കൽ " എന്നതാണ് ചിന്താവിഷയമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.  ചരിത്രത്തിൽ ആദ്യമായിട്ടാണ് കാനഡയിൽ വെച്ച് ഐപിസി ഫാമിലി കോൺഫൻസ് നടത്തപ്പെടുന്നത്.

കോൺഫ്രൻസിന്റെ ദേശീയ ഭാരവാഹികളായി പാസ്റ്റർ സാം വർഗീസ് (നാഷണൽ ചെയർമാൻ), ബ്രദർ ഫിന്നി ഏബ്രഹാം (നാഷണൽ സെക്രട്ടറി), ബ്രദർ ഏബ്രഹാം മോനീസ് ജോർജ് (നാഷണൽ ട്രഷറാർ), സിസ്റ്റർ സൂസൻ ജോൺസൻ (ലേഡീസ് കോർഡിനേറ്റർ), റോബിൻ ജോൺ (യൂത്ത് കോർഡിനേറ്റർ), ബ്രദർ നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ), പാസ്റ്റർ ഏബ്രഹാം മാത്യൂ (പ്രെയർ കോർഡിനേറ്റർ) എന്നിവർ പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ഏബ്രഹാം മാത്യൂ 267 - 575 - 2555 എന്ന നമ്പറിൽ ബന്ധപ്പെടുക.

English Summary:

IPC Family Conference: Prayer Line Launches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com