രാഹുൽ ഗാന്ധിയുടെ ഡാലസ് പൊതുസമ്മേളനം; റജിസ്ട്രേഷൻ പുരോഗമിക്കുന്നു
Mail This Article
ഡാലസ് ∙ സെപ്റ്റംബർ 8 ന് ഇർവിങ് ടൊയോട്ട മ്യൂസിക് ഫാക്ടറിയിൽ വച്ചു നടക്കുന്ന രാഹുൽ ഗാന്ധിയുടെ പൊതുസമ്മേളനത്തിലേക്കുള്ള റജിസ്ട്രേഷൻ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഇതുവരെ ഇന്ത്യയിലെ ഇരുപതു സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ടെക്സസിസിലെ വിവിധ സിറ്റികളിൽ നിന്നും, ഓക്‌ലഹോമയിൽ നിന്നും മലയാളി പ്രവാസികൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സമ്മേളനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണെങ്കിലും മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്കു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. https://tinyurl.com/49tdrpp9 ലിങ്ക് ഉപയോഗിച്ച് റജിസ്റ്റർ ചെയ്യാം.
ഇന്ത്യൻ പ്രവാസികൾ ഏവരുടെയും സാനിധ്യവും സഹകരണവും സംഘാടകർ അഭ്യർഥിക്കുന്നു. സമ്മേളനത്തിന്റെ വിജയത്തിനായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ കൂടിയ മീറ്റിങ്ങിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സതേൺ സ്റ്റേറ്റ് പ്രസിഡന്റ് ഗുർദേവ്ജി, ന്യൂയോർക്ക് ചാപ്റ്റർ വൈസ് ചെയർ ജോർജ് ഏബ്രഹാം, ഐഒസിയുടെ സ്ഥാപക നേതാവും ഡാളസ് ചാപ്റ്റർ ചെയർമാനുമായ സാക് തോമസ്. ഹൂസ്റ്റൺ ചാപ്റ്ററിനെ പ്രതിനിധീകരിച്ചു തോമസ് ഓലിയാംകുന്ന്, മാത്യു നൈനാൻ, നീരജ്, സന്ത് ജഗ്ബിൻദേ, കാപ്പിൽ സന്തോഷ് എന്നിവർ പങ്കെടുത്തു.
റജിസ്ട്രേഷൻ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്ക് സാക് തോമസ് - 914 329 7542 ബന്ധപ്പെടാം.
വാർത്ത ∙ ആൻഡ്രൂസ് അഞ്ചേരി