എംഎസിഎഫ് റ്റാംപയിൽ ഓണാഘോഷം സെപ്റ്റംബർ 7 ന്
Mail This Article
റ്റാംപ ∙ കഴിഞ്ഞ പത്തു വർഷത്തിലധികമായി റ്റാംപയിലെ മലയാളി സമൂഹത്തിന്‍റെ പ്രധാന ആഘോഷങ്ങളിലൊന്നായ എംഎസിഎഫ് ഓണം "മകരന്ദം" ഈ വർഷം സെപ്റ്റംബർ 7 ന് ക്നാനായ കമ്മ്യൂണിറ്റി സെന്‍ററിൽ വച്ച് നടക്കും. ഈ ആഘോഷത്തിൽ രണ്ടായിരത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കമ്മ്യൂണിറ്റി സെന്‍ററിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതിനാൽ കൂടുതൽ ആളുകൾക്ക് ആഘോഷത്തിൽ പങ്കെടുക്കാൻ സാധിക്കും. രാവിലെ 11 മണിക്ക് ഓണസദ്യയും 11:30ന് കലാപരിപാടികളും ആരംഭിക്കും. ഉച്ചക്ക് 2:30ന് ഘോഷയാത്രയോടെ മാവേലി മന്നനെ വരവേൽക്കും. പൊതുസമ്മേളനത്തിനു ശേഷം 200 ലധികം പേർ പങ്കെടുക്കുന്ന മെഗാ ഡാൻസ് നടക്കും.
എംഎസിഎഫ് പ്രസിഡന്‍റ് എബി പ്രാലേൽ, സെക്രട്ടറി സുജിത് അച്യുതൻ, ട്രഷറർ റെമിൻ മാർട്ടിൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫ്രാൻസിസ് വയലുങ്കൽ, ഓണാഘോഷ കമ്മിറ്റി ചെയർമാൻ റ്റി. ഉണ്ണികൃഷ്ണൻ, വുമൻസ് ഫോറം കൺവീനർമാരായ രഞ്ജുഷ, നെകിറ്റ, അമിത തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും. ടോജിമോൻ, അരുൺ ഭാസ്കർ, ജുബിയ, ജോബി, ലൂക്കോസ്, നീനു, വീണ മോഹൻ, വിശാഖ ശിവ, ഹരികൃഷ്ണ, ഹരികൃഷ്ണൻ തുടങ്ങിയവരാണ് മറ്റ് കമ്മിറ്റി ഭാരവാഹികൾ. അഞ്ജന കൃഷ്ണൻ, സുനിൽ വർഗിസ്, എബ്രഹാം ചാക്കോ, പ്രദീപ് നാരായൺ, കിഷോർ പീറ്റർ തുടങ്ങിയവരാണ് ട്രസ്റ്റീ ബോർഡിലെ മറ്റ് ഭാരവാഹികൾ. സദ്യക്കുള്ള ടിക്കറ്റുകൾ MacfTampa.com വെബ്സൈറ്റിൽ നിന്ന് ലഭ്യമാണ്.