ADVERTISEMENT

മോൻഡ്രിയോൾ (കാനഡ) ∙ ഓണസദ്യയും ഓണക്കളികളുമായി ഇത്തവണത്തെ ഓണം നിറപ്പകിട്ടാക്കാൻ നോർത്ത് അമേരിക്കൻ മലയാളി ട്രക്കേഴ്സ് ഓൺ വീൽസ് (NAMTOW). സെപ്റ്റംബർ ഏഴിന് മോൻഡ്രിയോളിലാണ് ഓണാഘോഷം. ഓണക്കളികളും വടംവലി മത്സരവും കുടുംബസംഗമവും ഉണ്ടാകും.

നൂറോളം മലയാളി കുടുംബങ്ങൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികളായ റൊണാൾഡ് രാജൻ,  ജെയ്സൺ തോമസ് തുടങ്ങിയവർ അറിയിച്ചു. രാവിലെ 11 മുതൽ വൈകിട്ട് നാലു വരെയാണ് പരിപാടികൾ. കൂടുതൽ വിവരങ്ങൾക്ക് കോഓർഡിനേറ്റർമാരായ ജിനീഷ്(514–663–9504), ജോയൽ(873–354–2262) എന്നിവരെ ബന്ധപ്പെടാം.

English Summary:

NAMTOW Ponnanam with Truckers Family on September 7 at Montreal

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com