കലിഫോർണിയയിൽ കാട്ടുതീ നിയന്ത്രണാതീതം; 5,000 ത്തിലധികം പേരെ ഒഴിപ്പിക്കാൻ നിർദേശം
Mail This Article
×
വാഷിങ്ടൻ ∙ കലിഫോർണിയയിൽ കാട്ടുതീ രൂക്ഷം. ഏകദേശം 17,000 ഏക്കർ പ്രദേശത്തേക്ക് കാട്ടുതീ പടർന്നതിനെ തുടർന്ന് 5,000 ത്തിലധികം പേരെ ഒഴിപ്പിക്കാൻ അധികൃതർ നിർദ്ദേശം നൽകി. സംസ്ഥാനത്തിന്റെ തെക്കൻ ഭാഗങ്ങളിലാണ് തീ നിയന്ത്രണാതീതമായിരിക്കുന്നത്.
പ്രാദേശീക അഗ്നിരക്ഷാ സേനയ്ക്ക് തീ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇന്നലെ രാവിലെ വരെയുള്ള കണക്കനുസരിച്ച് 8,000 ത്തിലധികം കെട്ടിടങ്ങൾക്ക് ഭീഷണിയായി തീ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. ഉഷ്ണക്കാറ്റ് പുതിയ കാട്ടുതീക്ക് സാധ്യത വർധിപ്പിക്കുന്നു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കലിഫോർണിയയിലെ താപനില ഉയരുകയും വരൾച്ച രൂക്ഷമാകുകയും ചെയ്തു. ഇതോടെ സംസ്ഥാനം വലിയതോതിലുള്ള കാട്ടുതീക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്.
English Summary:
US Authorities Evacuate over 5000 People in California due to Wildfires
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.