വാഷിങ്ടൺ സെന്റ് തോമസ് ഇടവകയിൽ പഴയകാല അംഗങ്ങളുടെ ഒത്തുചേരൽ സമ്മേളനം
Mail This Article
വാഷിങ്ടൺ ഡിസി ∙ അമേരിക്കയുടെ തലസ്ഥാന നഗരിയിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ അഭിമാനമായി നിലകൊള്ളുന്ന വാഷിങ്ടൺ സെന്റ് തോമസ് ഇടവകയിൽ പഴയകാല അംഗങ്ങളുടെ ഒത്തുചേരൽ സമ്മേളനം നടന്നു. ഇടവക മെത്രാപ്പോലീത്താ സഖറിയാ മാർ നിക്കോളോവോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
സെപ്‌റ്റംബർ 7ന് പ്രാർഥനയ്ക്ക് ശേഷം നടന്ന സമ്മേളനത്തിൽ ഇടവക വികാരി ഫാ. കെ.ഓ. ചാക്കോ അധ്യക്ഷത വഹിച്ചു. ഐസക്ക് ജോൺ സ്വാഗതവും മുൻകാല അംഗങ്ങളായിരുന്ന സി.ഡി. വർഗീസ്, എബ്രഹാം ജോഷ്വാ, ജോർജ് വർഗീസ്, എന്നിവർ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ആശംസകൾ നേരുകയും ചെയ്തു. ഇടവകയെ പ്രതിനിധീകരിച്ചു ജോർജ് പി. തോമസ് ആശംസകൾ അറിയിച്ചു.
സമീപ ഇടവകകളായ ബാൾട്ടിമോർ സെന്റ് തോമസ്, വിർജീനിയ സെന്റ് മേരീസ്, ദമാസ്കസ് സെന്റ് തോമസ്, സെന്റ് ബർണബാസ്, വാഷിങ്ടൺ മാർത്തോമ്മാ ഇടവക എന്നിവടങ്ങളിൽ നിന്നും നിരവധി അംഗങ്ങൾ യോഗത്തിൽ സംബന്ധിച്ചു.
ഇടവേളയിൽ നിർമല തോമസിന്‍റെ നേതൃത്ഥത്തിൽ മർത്തമറിയം സമാജ അംഗങ്ങൾ ഗാനം ആലപിച്ചു.ഈപ്പൻ വർഗീസ് നന്ദി അറിയിച്ചു. ബിക്‌സാ കുര്യനായിരുന്നു അവതാരകൻ.