ADVERTISEMENT

ഡാലസ് ∙ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച ബ്ലെസിക്കും ഭാര്യ മിനി ബ്ലെസിക്കും ഡാലസ് ഫോർട്ട്‌ വർത്ത് രാജ്യാന്തര വിമാനത്താവളത്തിൽ വരവേൽപ്പ് നൽകി.  ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യൂക്കേഷൻ സെന്റർ ഡാലസ് പ്രസിഡന്റ് ഷിജു ഏബ്രഹാം,  ഇന്ത്യ പ്രസ് ക്ലബ്‌ ഓഫ് നോർത്ത് അമേരിക്ക ഡാലസ് ചാപ്റ്റർ പ്രസിഡന്റ് ഷാജി രാമപുരം, ഡാലസിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള  തമ്പി ജോർജ് കുമ്പനാട്,  അനിൽ മാത്യു, കൊച്ചുമോൻ പുലിയൂർ, ജെമിനി, ജെസ്‌ലിൻ എന്നിവർ വിമാനത്താവളത്തിൽ ബ്ലെസിയെ സ്വീകരിക്കുവാൻ എത്തിയിരുന്നു.

തിരുവല്ല സ്വദേശിയായ ബ്ലെസി ഐപ്പ് തോമസ് ദേശീയ ചലച്ചിത്ര പരുസ്കാരവും, ആറ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ 48 മണിക്കൂറും 10 മിനിറ്റും ദൈർഘ്യമുള്ള ഡോക്യുമെന്ററി '100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം' ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡോക്യുമെന്ററി എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടി. ഈ വർഷം പുറത്തിറങ്ങിയ 'ആടുജീവിതം' എന്ന ചിത്രത്തിനാണ് അദ്ദേഹത്തിന് മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. 
വാർത്ത ∙ നവിൻ മാത്യു 

English Summary:

Director Blessy was given a warm welcome at the Fort Worth International Airport

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com