നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി, യൂത്ത് കോൺഫറൻസ് ആലോചനാ യോഗം ചേർന്നു
Mail This Article
ന്യൂജഴ്‌സി∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി / യൂത്ത് കോൺഫറൻസ് 2025-ന്‍റെ ഒരുക്കം ആരംഭിച്ചു. ന്യൂജഴ്‌സി നോർത്ത് പ്ലെയിൻ ഫീൽഡ് സെന്‍റ് ബസേലിയോസ് ഗ്രീഗോറിയോസ് ഇടവകയിൽ കോൺഫറൻസിന്‍റെ ആദ്യത്തെ ആലോചനാ യോഗത്തിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാസ് മാർ നിക്കോളാവോസ് അധ്യക്ഷനായിരുന്നു.
ഭദാസന സെക്രട്ടറി ഫാ. ഡോ. വർഗീസ് എം. ഡാനിയൽ, ഫാമിലി കോൺഫറൻസിന്‍റെ മുൻ ഭാരവാഹികൾ, ഭദ്രാസനത്തിലെ വൈദികർ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, മലങ്കര സഭാ മാനേജിങ് കമ്മറ്റി അംഗങ്ങൾ, ഭദ്രാസന അസംബ്ലി അംഗങ്ങൾ, മലങ്കര അസോസിയേഷൻ അംഗങ്ങൾ, ആത്മീയ സംഘടനാ ഭാരവാഹികൾ തുടങ്ങി യോഗത്തിൽ സന്നിഹിതരായിരുന്നവരെ ഇടവക വികാരി ഫാ. വിജയ് തോമസ് സ്വാഗതം ചെയ്തു.
2024-ലെ കോൺഫറൻസിന്‍റെ റിപ്പോർട്ട് ചെറിയാൻ പെരുമാൾ (സെക്രട്ടറി) അവതരിപ്പിച്ചു. 2024 -ലെ കോൺഫറൻസിന്‍റെ വരവ് ചെലവ് കണക്കുകൾ ട്രസ്റ്റി മാത്യു ജോഷ്വ അവതരിപ്പിച്ചു.കോൺഫറൻസ് കോർഡിനേറ്റർ ഫാ. അബു പീറ്റർ 2025-ലെ മുഖ്യഭാരവാഹികളെ പരിചയപ്പെടുത്തി. ജെയ്‌സൺ തോമസ്, സെക്രട്ടറി (സെന്‍റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, ബ്രോങ്ക്‌സ്, ന്യൂ യോർക്ക്), ഡോ. ഷെറിൻ ഏബ്രഹാം, ജോയിന്‍റ് സെക്രട്ടറി (സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, എൽമോണ്ട്, ന്യൂയോർക്ക്), ജോൺ താമരവേലിൽ, ട്രഷറർ (സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച്, ജാക്‌സൺ ഹൈറ്റ്‌സ്, ന്യൂയോർക്ക് ), ലിസ് പോത്തൻ, അസിസ്റ്റന്‍റ് ട്രഷറർ (സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, ഫിലഡൽഫിയ), ജെയ്‌സി ജോൺ, സുവനീർ എഡിറ്റർ (സെന്‍റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച്, ഫിലഡൽഫിയ), ഫിലിപ്പ് തങ്കച്ചൻ, ഫൈനാൻസ് കോർഡിനേറ്റർ (സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ച്, മൌണ്ട് ഒലിവ്, ന്യൂജഴ്‌സി) എന്നിവരാണ് കോൺഫറൻസ് കമ്മിറ്റിയിലെ കോർ ടീം അംഗങ്ങൾ.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) അല്ലെങ്കിൽ ജെയ്‌സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 917.612.8832) എന്നിവരുമായി ബന്ധപ്പെടുക.