ഹൂസ്റ്റൺ മലയാളി സീനിയേഴ്സ് ഓണാഘോഷം സംഘടിപ്പിച്ചു
Mail This Article
ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സീനിയേഴ്സ് സന്നദ്ധ സംഘടന ഓണാഘോഷം സംഘടിപ്പിച്ചു. അപ്‌നാ ബസാർ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ആഘോഷം നടത്തിയത്. നാരായണൻ നായർ ഈശ്വര പ്രാർത്ഥന ഗാനം ആലപിച്ചു. പൊന്നുപിള്ള, ടോം ഏബ്രഹാം, എ.സി. ജോർജ്, സ്.കെ. ചെറിയാൻ, തോമസ് ചെറുകര, ഡോക്ടർ മാത്യു വൈരമൺ, വി.എൻ. രാജു, ജി. കെ. പിള്ള, അച്ഛൻ കുഞ്ഞ് എന്നിവർ നിലവിളക്ക് കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു.
എസി ജോർജ് ഓണ സന്ദേശം നൽകി. ടോം ഏബ്രഹാം, എസ് കെ ചെറിയാൻ, തോമസ് ചെറുകര, ഡോക്ടർ മാത്യു വൈരമൺ, വി.എൻ. രാജു, ജി.കെ. പിള്ള, അച്ഛൻ കുഞ്ഞ്, ഗോപിനാഥപ്പണിക്കർ, ജോർജ് കാക്കനാട്ട്, ഫാൻസിമോൾ പള്ളാത്ത് മഠം, വാവച്ചൻ മത്തായി, അറ്റോർണി ജീവാ, തുടങ്ങിയവർ പ്രസംഗിച്ചു. പൊന്നുപിള്ളയോടൊപ്പം പ്രവർത്തിച്ച മറിയാമ്മ ഉമ്മൻ, രാജമ്മ ജോൺസി, ഏലിക്കുട്ടി കുര്യാക്കോസ്, ലീലാമ്മ ജോൺ, മാർത്ത ചാക്കോ, മേരിക്കുട്ടി ഏബ്രഹാം, ഏലിയാമ്മ, ജോസഫ്, ഓമന സ്റ്റാൻലി, ത്രേസിയാമ്മ ജോർജ്, എന്നിവർക്ക് അംഗീകാര സൂചകമായി യോഗം സാരി നൽകി ആദരിച്ചു.
ആൻഡ്രൂ ജേക്കബ് , ബേബി, എം. ജോർജുകുട്ടി വടക്കണഴികത്തു,ആൻഡ്രൂ ജേക്കബ്., ഫാൻസിമോൾ പള്ളാത്ത്മഠം എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. അമ്മിണി സാബുവിനെ സ്.കെ. ചെറിയാൻ പാരിതോഷികം നൽകി ആദരിച്ചു.