ADVERTISEMENT

സിയാറ്റിൽ ∙ മൂന്ന് തവണ വാഷിങ്‌ടൻ ഗവർണറായി സേവനമനുഷ്ഠിച്ച ഡാൻ  ഇവാൻസ് (98) അന്തരിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയിൽ അംഗമായിരുന്ന ഡാൻ വാഷിങ്‌ടൻ സർവകലാശാലയിൽ റീജന്‍റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1925 ൽ സിയാറ്റിലിൽ ജനിച്ച ഡാൻ ഇവാൻസ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് സിവിൽ എൻജിനീയറായിരുന്നു. 1956-ൽ അദ്ദേഹം സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും 1964-ൽ ഗവർണർ പദവി നേടുകയും ചെയ്തു.

മൂന്നാം ഊഴം തേടി മത്സരിച്ച ഡെമോക്രാറ്റ് സ്ഥാനാർഥി ആൽബർട്ട് ഡി. റോസെല്ലിനിയെ തോൽപ്പിച്ചാണ് ഡാൻ വിജയിച്ചത്. ഗവർണർ എന്ന നിലയിൽ സംസ്ഥാനത്ത്  കമ്മ്യൂണിറ്റി കോളജ് സമ്പ്രദായം സ്ഥാപിക്കുന്നതിന് അദ്ദേഹം പിന്തുണ നൽകിയിരുന്നു. 

English Summary:

Dan Evans, former Republican governor of Washington and US senator, Dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com