ADVERTISEMENT

ന്യൂയോർക്ക് ∙  മുൻ മന്ത്രിയും  മുസ്‌ലിം ലീഗ് നേതാവുമായിരുന്ന അന്തരിച്ച യു.എ.ബീരാൻ സാഹിബിന്റെ പേരിൽ അമേരിക്കയിലെ കെഎംസിസി തയാറാക്കിയ 'യു.എ.ബീരാൻ സാഹിബ് ഫൗണ്ടേഷൻ' ഫെയ്സ്ബുക്ക് പേജ് ന്യൂജഴ്സിയിലെ എഡിസൺ അക്ബർ ബാങ്ക്വിറ്റ് ഹാളിൽ വച്ച് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, എംപി. പി.വി. അബ്ദുൽ വഹാബ്, മുൻമന്ത്രി ബിനോയ് വിശ്വം എന്നിവരുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു .

 ഫെയ്സ്ബുക്ക് പേജ് പ്രകാശനത്തോടനുബന്ധിച്ച സൗഹൃദ കൂട്ടായ്മയിൽ ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തി. രാജ്യസഭാ അംഗവും മുസ്‌ലിം ലീഗ് അഖിലേന്ത്യാ ട്രഷററും വ്യവസായിയുമായ പി.വി.അബ്ദുൽ വഹാബ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

യു എ നസീർ, സമദ് പൊനേരി, ഹനീഫ് എരഞ്ഞിക്കൽ, മുസ്തഫ കമാൽ, താഹ മുഹമ്മദ് എന്നിവർ സംസാരിച്ചു. അൻസാർ കാസിം ചടങ്ങ് നിയന്ത്രിച്ചു.

English Summary:

U.A. Beeran Sahib Foundation Facebook page launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com