ADVERTISEMENT

ന്യൂയോർക്ക് ∙ പിറവം നേറ്റീവ് അസോസിയേഷിന്റെ വാർഷിക സംഗമം ന്യൂയോർക്കിലെ കേരളം സെന്ർ ഓഡിറ്റോറിയത്തിൽ(1824 FAIRFAX ST ELMONT NEWYORK 11003) വച്ച്  ഒക്ടോബർ 6 ഞായറാഴ്ച വൈകിട്ട് 5ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന പിറവത്തും പരിസരത്തും ഉള്ള സ്നേഹിതരുടെ ഒരു കൂട്ടായ്മയാണ് ഈ കുടുംബ സംഗമം. 

29 വർഷങ്ങൾ പിന്നിട്ട അസോസിയേഷൻ പിറവം നിവാസികളുടെ ഒരു സൗഹൃദ സംഗമമാണ്. റവ.ഫാ. ചെറിയാൻ നീലാങ്കൽ എപ്പിസ്കോപ്പാ രക്ഷാധികാരിയായിട്ടുള്ള സംഗമത്തിന്റെ പ്രസിഡന്റ് മാത്യൂസ് പെരിങ്ങാമലയുടെ നേതൃത്വത്തിൽ വാർഷിക സംഗമത്തിന്റെ വിജത്തിനായ് പ്രവർത്തിക്കുന്നു.

പിറവത്തും പരിസരത്തും പല തരത്തിലുള്ള ചാരിറ്റി പ്രവർത്തങ്ങൾ നടത്താൻ ഇക്കാലയളവിൽ പിറവം സംഗമത്തിനു കഴിഞ്ഞു. പിറവം നിവാസികളായ സ്നേഹിതർ എല്ലാവരും കുടുംബ സമേതം ഈ വാർഷിക സംഗമത്തിൽ പങ്കെടുക്കാൻ പ്രിയപെട്ടവരെ ക്ഷണിക്കുന്നു. "പിറവത്തു എന്തുണ്ട് വിശേഷം" പരിപാടിക്കു പുറമെ കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും, സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക്: മാത്യൂസ് പെരിങ്ങാമല 516 728 7695, ഷാജി 516 312 5042. 

English Summary:

Annual meeting of Piravam Native Association

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com