ADVERTISEMENT

ഗാർലാൻഡ് ∙ ഡാലസ് കേരള അസോസിയേഷൻ  അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ശക്തരായ വടംവലി ടീമുകളെ ഉൾപ്പെടുത്തി നടത്തിയ ആവേശകരമായ വടംവലി മത്സരത്തിലും അതോടൊപ്പം രണ്ടായിരത്തിലധികം പേർക്ക് ഓണാഘോഷ പരിപാടികളുടെ ഭാഗമായി കേരളതനിമയിൽ തികച്ചും സൗജന്യമായി ഓണസദ്യ ഒരുക്കുന്നതിനും കഠിനാദ്ധ്വാനം ചെയ്ത വൊളന്റിയർമാരെ ആദരിച്ചു.

ഡാലസ് കേരള അസോസിയേഷൻ ഓഫിസിൽ  സംഘടിപ്പിച്ച അഭിനന്ദന യോഗത്തിൽ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ചു. പരിപാടികളുടെ വിജയത്തിനുവേണ്ടി വിവിധ തലങ്ങളിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രസിഡന്റ് നന്ദി പറഞ്ഞു. തുടർന്നു വിവിധ ഗായകർ അതി മനോഹരമായ ഗാനങ്ങൾ ആലപിച്ചു യോഗത്തിൽ വിനോദ് ജോർജ് സ്വാഗതവും സെക്രട്ടറി മൻജിത് കൈനിക്കര നന്ദിയും പറഞ്ഞു.

English Summary:

Dallas Kerala Association honored the volunteers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com