എന്‍വൈസിടി സപ്ലൈ ലൊജിസ്റ്റിക്സ് വാർഷിക കുടുംബ സംഗമം ഒക്ടോബർ 12-ന്
Mail This Article
ന്യൂയോർക്ക് ∙ ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്സിലുള്ള മലയാളികളായ ഉദ്യോഗസ്ഥന്മാരുടെയും, സർവീസിൽ നിന്ന് പിരിഞ്ഞു പോയവരുടെയും കുടുംബ സംഗമം 2024 ഒക്ടോബർ 12 ശനിയാഴ്ച്ച വൈകിട്ട് 5 മണിമുതൽ ഫ്ലോറൽ പാർക്കിലെ 26 നോർത്ത് ടൈസൺ അവന്യുവിലുള്ള ടൈസൺ സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതാണ്. കഴിഞ്ഞ സംഗമത്തിനു ശേഷം സർവീസിൽ നിന്നും വിരമിച്ചവരെ ഈ സംഗമത്തിൽ വച്ച് ആദരിക്കുവാനും പ്രശംസാ ഫലകം നൽകാനുമാണ് ഉദ്ദേശിക്കുന്നത്.
അതിനുവേണ്ടി സർവീസിൽ നിന്ന് വിരമിച്ചവരുടെ വിശദവിവരം അറിയിക്കണമെന്ന് പ്രസിഡന്റ് അരുൺ അച്ചൻകുഞ്ഞ് അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫ്ലയർ കാണുക. അടുത്ത വർഷത്തേക്കുള്ള ഭരണ സമിതിയെ കുടുംബ സംഗമത്തിൽ വച്ച് തിരഞ്ഞെടുക്കുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടുക.
(വാര്‍ത്ത: ജയപ്രകാശ് നായർ)