‘റിഫ്ലക്ഷൻ ഓഫ് മിറർ’ ഈ മാസം അഞ്ചിന്
Mail This Article
എഡ്മിന്‍റൺ∙ കനേഡിയൻ മിറർ സാമൂഹ്യ സേവനത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാർ ‘റിഫ്ലക്ഷൻ ഓഫ് മിറർ’ ഒക്ടോബർ 5 ന് വൈകിട്ട് 5ന് എഡ്മിന്‍റണിലെ സെന്‍റ് ജേക്കബ്‌സ് സിറിയക് ഓർത്തഡോക്സ് ചർച്ചിന്‍റെ ഹാളിൽ നടക്കും.എഡ്മിന്‍റൺ പൊലീസ് ഉദ്യോഗസ്ഥനായ ജസ്റ്റിൻ തോമസ്, റിട്ടയേർഡ് സൈക്കോ തെറാപ്പി അസിസ്റ്റന്‍റ് ജോയ് മാത്യു, സൈക്കോളജിസ്ട് ഐസക് ചെറിയാൻ , മാക് ഇവാൻ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രഫസർ ഡോ. ബൈജു .പി .വറീത് , ബെയിൽ ഡ്യൂട്ടി കൗൺസിൽ ജോസഫ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കും
ഡോ. അനു സ്റ്റെല്ല മാത്യു (എഡിറ്റർ ), ആശ ബെൻ, സിനോജ് എബ്രഹാം (ഇവന്‍റ് കോർഡിനേറ്റേഴ്സ് ), ജോർജി വർഗീസ് (പി .ആർ .ഓ ), മോളി (ജോയ് കമ്മ്യൂണിറ്റി സർവീസ് ), ജോൺസൻ കുരുവിള (പബ്ലിസിറ്റി) എന്നിവർ അടങ്ങുന്ന കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഈ സെമിനാർ സംഘടിപ്പിക്കുന്നത്.
വാർത്ത : ജോസഫ് ജോൺ കാൽഗറി