ADVERTISEMENT

ഹൂസ്റ്റണ്‍∙ യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ വെല്ലുവിളിച്ച് ഡെമോക്രാറ്റിക് സ്ഥാനാർഥിയും വൈസ് പ്രസിഡന്‍റുമായ കമല ഹാരിസ്. താനുമായി രണ്ടാമതൊരു സംവാദത്തിന് തയാറാകാത്ത നിലപാടിനെ തുടർന്ന് ട്രംപിനെതിരെ ടിവിയില്‍ പരസ്യം നൽകിയാണ് കമല ഹാരിസിന്‍റെ പ്രചാരണ സംഘം വിമർശനം ഉന്നിയിക്കുന്നത്. 

സെപ്റ്റംബറിലെ ആദ്യ സംവാദത്തിന് ശേഷം വീണ്ടും സംവാദത്തെ നേരിടാനുള്ള ട്രംപിന്‍റെ വിമുഖതയെ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യം വിമര്‍ശിക്കുന്നു. അലബാമയും ജോര്‍ജിയയും തമ്മിലുള്ള  കോളജ് ഫുട്‌ബോള്‍ മത്സരത്തില്‍ ഡോണൾഡ്  ട്രംപ് പങ്കെടുക്കുന്നതിനിടെയാണ് പരസ്യം പുറത്തുവന്നത്. 

‘‘വിജയികൾ ഒരിക്കലും വെല്ലുവിളികളിൽ നിന്ന് പിന്മാറില്ല. അവർക്ക് എപ്പോൾ വേണമെങ്കിലും എവിടെ വെച്ചും വെല്ലുവിളികൾ ഉണ്ടാകാമെന്ന് അറിയാം. എന്നാൽ പരാജിതർ, അവർ ഭയന്ന് പിന്തിരിയുകയും തോൽവി സമ്മതിക്കുകയും ചെയ്യും. അവർ പോരാട്ടം അവസാനിപ്പിക്കും ’’ എന്ന ആഹ്വാനത്തോടെയാണ് പരസ്യം ആരംഭിക്കുന്നത്

 ഗോൾഫ് കോഴ്സിൽ ട്രംപ് ഒരു അവസരം പാഴാക്കുന്ന ദൃശ്യം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നു. തുടർന്ന്, കമല വേദിയിൽ പ്രസംഗിക്കുന്ന ദൃശ്യങ്ങൾ കാണിക്കുന്നു. കമല ഡോണൾഡ് ട്രംപിനെ നേരിട്ട് വെല്ലുവിളിച്ച് ഇങ്ങനെ പറയുന്നു, 'ഡോണൾഡ്, നമ്മൾ തമ്മിൽ നടക്കുന്ന സംവാദം ഒഴിവാക്കാനുള്ള നിങ്ങളുടെ തീരുമാനം പുനർവിചിന്തനം ചെയ്യണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. എനിക്ക് നിങ്ങളോട് പറയാനുള്ളതെല്ലാം നേരിട്ട് നിങ്ങളുടെ മുഖത്ത് നോക്കി പറയാൻ ഞാൻ ആഗ്രഹിക്കുന്നു' എന്ന് പറഞ്ഞാണ് പരസ്യം അവസാനിക്കുന്നത്. 

"കമല ഒരിക്കലും ഈ കായിക മത്സരം  (അലബാമ-ജോർജിയ) കാണുന്നതിന് വരില്ല, കാരണം പ്രേക്ഷകർ അവരെ സ്റ്റേഡിയത്തിൽ നിന്ന് കൂവി പുറത്താക്കും. അവർ സ്വയം നാണം കെടും." - പരസ്യത്തിന് പ്രതികണമായി ട്രംപ് പ്രചാരണ വക്താവ് സ്റ്റീവൻ ച്യൂങ് പ്രതികരിച്ചു.

സെപ്റ്റംബറിലെ തങ്ങളുടെ സംവാദത്തിൽ വിജയിച്ചതായി അവകാശപ്പെട്ടിട്ടും, മറ്റൊരു സംവാദത്തിന് ട്രംപ് മടിക്കുന്നു. മറുവശത്ത്, മറ്റേ കമല മറ്റൊരു സംവാദത്തിന് നിരന്തരം സമ്മർദ്ദം ചെലുത്തുകയാണ്. രണ്ട് സ്ഥാനാർഥികളും നിർണായക വിഷയങ്ങളിൽ സംവാദത്തിൽ ഏർപ്പെടുന്നത് വോട്ടർമാർ കാണേണ്ടതിന്റെ പ്രാധാന്യം കമല ഊന്നിപ്പറയുന്നുണ്ട്.

English Summary:

VP Kamala Harris hits back: New TV ad mocks Donald Trump for avoiding the debate stage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com