ADVERTISEMENT

ഹാമിൽട്ടൺ ∙ സെന്റ് ജോസഫ് സിറോ മലബാർ കാത്തലിക് പാരിഷിന്റെ ധനശേഖരണാർഥം നവംബർ 9ന് സ്നേഹസംഗമം നടക്കും. ഇതോടനുബന്ധിച്ച് വിമോഹനം സൈറ്റ് ആൻഡ് സൗണ്ട് ഷോ അവതരിപ്പിക്കുമെന്ന് വികാരി ഫാ. ടോമി ചിറ്റിനപ്പള്ളി അറിയിച്ചു. ബിഷപ്പ് റയൻ കാത്തലിക് സെക്കൻഡറി സ്കൂളിലാണ് പരിപാടി.

സോണി പൗലോസ് സംവിധാനം ചെയ്യുന്ന വിമോഹനത്തിൽ നൂറോളം കലാകാന്മാർ പങ്കെടുക്കും. ഇറ്റേണൽ ഫ്ലെയിംസ് ബാൻഡിന്റെ സംഗീത പരിപാടികളുമുണ്ടാകും. ട്രസ്റ്റിമാരായ ബിജു ദേവസി, തോമസ് പുത്തൻകാലായാലിൽ കൺവീനർ സാജു ജയിംസ് എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ടിക്കറ്റിനും മറ്റു വിവരങ്ങൾക്കും സംഘാടകരുമായി ബന്ധപ്പെടണം.

English Summary:

Hamilton Sneha Sangamam in November

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com