ADVERTISEMENT

വാഷിങ്ടൻ ∙ വാഷിങ്ടനിലെ സിയാറ്റില്‍ നഗരത്തിന്റെ തെക്കുകിഴക്കന്‍ പ്രദേശത്തുള്ള  വീടിനുള്ളില്‍ വെടിയേറ്റ് അഞ്ച് പേര്‍ മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. വീട്ടിൽ ദമ്പതികളും അവരുടെ അഞ്ച് മക്കളുമാണ്  താമസിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. കസ്റ്റഡിയിലെടുത്ത കൗമാരക്കാരനെ ഇന്നോ നാളെയോ കോടിതിയിൽ ഹാജരാക്കും.  

സംഭവസ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ കൗമാരക്കാരനെ കസ്റ്റഡിയിലെടുത്ത‌ിരുന്നു. പരുക്കേറ്റ മറ്റൊരു കൗമാരക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

മരിച്ച രണ്ടുപേര്‍ മുതിര്‍ന്നവരും മൂന്നുപേര്‍ കൗമാരക്കാരുമാണ്. മരിച്ചവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.  കുടുംബത്തിലെ അംഗങ്ങള്‍ തമ്മില്‍ വെടിവച്ചതാണെന്നാണ് പ്രാഥമിക നിഗമനമെന്നും എന്നാല്‍ അവര്‍ തമ്മിലുള്ള ബന്ധം വ്യക്തമല്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. പൊതുജനങ്ങള്‍ക്ക് ഭീഷണിയില്ലെന്നും കൂട്ടിച്ചേർത്തു. 

English Summary:

Five dead in shooting in home

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com