ADVERTISEMENT

ഓസ്റ്റിൻ ∙  കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ (കെഎൽഎസ് ) കേരളപ്പിറവി ആഘോഷം യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഓസ്റ്റിനിലെ മലയാളം ഡിപ്പാർട്ട്മെന്റ് വിദ്യാർഥികൾക്കൊപ്പം നവംബർ 7ന് രാവിലെ 10.30ന് യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഓസ്റ്റിൻ മേയേഴ്‌സൺ കോൺഫറൻസ് റൂമിൽ നടക്കും. 

പ്രശസ്ത സാഹിത്യകാരൻ ഇ. സന്തോഷ്‌കുമാർ മുഖ്യ അതിഥിയായി പങ്കെടുക്കും.  യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഓസ്റ്റിനിലെ മലയാളം പ്രഫസറും കെഎൽഎസ് അംഗവുമായ ഡോ. ദർശന മനയത്ത് പരിപാടികൾക്ക് നേതൃത്വം നൽകും. കെഎൽഎസ് പ്രസിഡന്റ് ഷാജു ജോൺ യോഗത്തിൽ അധ്യക്ഷത വഹിക്കും.  ഈ സമ്മേളനത്തിലേക്ക് ഏവരെയും കെഎൽഎസ് ഭാരവാഹികൾ സ്വാഗതം ചെയ്തു. കൂടുതൽ വിവരങ്ങൾക്ക് ഹരിദാസ് തങ്കപ്പൻ (കെഎൽഎസ് സെക്രട്ടറി) ബന്ധപ്പെടുക.
(വാർത്ത: സിജു വി. ജോർജ്)

English Summary:

KLS Kerala Piravi Celebration

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com