പകലോമറ്റം മഹാകുടുംബയോഗം യുഎസ്-കാനഡ ചാപ്റ്ററിന്റെ റജിസ്ട്രേഷൻ പുരോഗമിക്കുന്നു

Mail This Article
×
ഹൂസ്റ്റൺ ∙ കേരളത്തിലെ ആദിമ ക്രൈസ്തവ കുടുംബങ്ങളിലൊന്നായ പകലോമറ്റം മഹാകുടുംബയോഗം യുഎസ്-കാനഡ ചാപ്റ്ററിന്റെ റജിസ്ട്രേഷൻ പുരോഗമിക്കുന്നു. റജിസ്ട്രർ ചെയ്യാനുള്ള കുടുംബങ്ങൾ എത്രയും വേഗം റജിസ്ട്രർ ചെയ്യണമെന്നു പകലോമറ്റം യുഎസ്-കാനഡ ചാപ്റ്റർ കോർഡിനേറ്ററും പകലോമറ്റം ചാരിറ്റബിൾ സൊസൈറ്റി അംഗവുമായ ബിനീഷ് ജോസഫ് മാനാമ്പുറം അറിയിച്ചു.
യുഎസിലും കാനഡയിലും താമസിക്കുന്ന പകലോമറ്റം മഹാകുടുംബയോഗത്തിൽപ്പെട്ടവരെ സംഘടിപ്പിക്കുന്നതിനും യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുമായാണ് ബിനീഷ് മാനാമ്പുറത്തിനെ പകലോമറ്റം മഹാകുടുംബ സെക്രട്ടറിയേറ്റിനുവേണ്ടി ജോസഫ് തേക്കിൻകാട് (ജനറൽ സെക്രട്ടറി) ചുമതലപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് bjbineesh@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ +1-409 256 0873 എന്ന നമ്പറിലോ ബന്ധപ്പെടാം.
English Summary:
Registration is in progress for Pakalomattam Mahakudumbayogam US-Canada Chapter
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.