ADVERTISEMENT

ന്യൂയോർക്ക് ∙  ഫൊക്കാനയുടെ 2024-26 കാലയളവിലേക്കുള്ള വിമന്‍സ് ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി സുബി ബാബു (വിമൻസ് ഫോറം സെക്രട്ടറി), ബിലു കുര്യൻ (കോ  ചെയർ), ഷീല ചെറു (കോ ചെയർ), ശ്രീവിദ്യ രാമചന്ദ്രൻ (കോ ചെയർ), സരൂപാ അനില്‍ (കോ ചെയർ), ഷോജി സിനോയ് (എക്സിക്യൂട്ടീവ് കമ്മിറ്റി), ശോശാമ്മ ആൻഡ്രൂസ് (എക്സിക്യൂട്ടീവ് കമ്മിറ്റി), അബ്ജ അരുൺ (എക്സിക്യൂട്ടീവ് കമ്മിറ്റി), പ്രിയ ലൂയിസ് (എക്സിക്യൂട്ടീവ് കമ്മിറ്റി), സുനൈന ചാക്കോ (എക്സിക്യൂട്ടീവ് കമ്മിറ്റി), ഉഷ ചാക്കോ (എക്സിക്യൂട്ടീവ് കമ്മിറ്റി), ലിസി തോമസ് (എക്സിക്യൂട്ടീവ് കമ്മിറ്റി), ശീതൾ ദ്വാരക (എക്സിക്യൂട്ടീവ് കമ്മിറ്റി), എൽസി വിതയത്തിൽ (എക്സിക്യൂട്ടീവ് കമ്മിറ്റി), കവിത മേനോൻ (എക്സിക്യൂട്ടീവ് കമ്മിറ്റി), ഷീന എബ്രഹാം (എക്സിക്യൂട്ടീവ് കമ്മിറ്റി), ജൈൻറ്ജോൺ (എക്സിക്യൂട്ടീവ് കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തതായി വിമൻസ് ഫോറം ചെയർ പേഴ്സൺ രേവതി പിള്ള അറിയിച്ചു.

വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പല പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്, നോർത്ത് അമേരിക്കൻ മലയാളികൾക്കും അഭിമാനമായി  ഫൊക്കാന വിമൻസ് ഫോറം എന്നും മാതൃകയാണ്. എല്ലാവർഷവും  നിരവധി കർമ്മ പദ്ധതികൾ ആണ് ഫൊക്കാന  വിമൻസ് ഫോറം ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നത്. രേവതി പിള്ളയുടെ  നേതൃത്വത്തിലും നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ ഫൊക്കാന വിമന്‍സ് ഫോറം ഉദ്‌ഘാടന വേളയിൽ അറിയിക്കാമെന്നും രേവതി പിള്ള അറിയിച്ചു.   

തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികൾക്കും ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചാക്കപ്പൻ, വിമൻസ് ഫോറം ചെയർ പേഴ്സൺ രേവതി പിള്ള എക്സിക്യൂട്ടീവ് ടീം എന്നിവർ ആശംസകൾ അറിയിച്ചു. 

വാർത്ത ∙ സരൂപ അനിൽ

English Summary:

FOKANA Women's Forum elected office bearers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com