ഹിന്ദു ഐക്യ ദിനത്തിൽ ആശംസകളുമായി മന്ത്ര
Mail This Article
ഷാർലറ്റ് ∙ വിഎച്ച്പി അമേരിക്കയും എച്ച്എസ്എസും ചേർന്ന് ഡിട്രോയിട്ടിൽ സംഘടിപ്പിച്ച ഹിന്ദു ഐക്യദിനത്തിൽ മന്ത്രയെ പ്രതിനിധീകരിച്ചു ട്രസ്റ്റീ അംഗം രാജേഷ് കുട്ടി പങ്കെടുത്തു.
ധർമ്മം, സേവ, കല, യുവ, പ്രഫഷനൽ എന്നീ 5 കേന്ദ്രീകൃത മേഖലകളെ അടിസ്ഥാനമാക്കി മന്ത്ര ആവിഷ്കരിച്ചു നടപ്പിലാക്കുന്ന എല്ലാ പ്രവർത്തനങ്ങളെക്കുറിച്ചും രാജേഷ് സംസാരിച്ചു. 50-ലധികം ഹിന്ദു/വേദ ഗ്രന്ഥങ്ങൾ രചിച്ച സ്റ്റീഫൻ നാപ്പ് സന്നിഹിതനായിരുന്നു. 35 ഓളം ഹിന്ദു സംഘടനകളുടെ സാന്നിധ്യത്തിൽ വിപുലമായി സംഘടിപ്പിച്ച ചടങ്ങിൽ, മിഷിഗണിലെ ആദ്യത്തെ ഹിന്ദു കോൺഗ്രസ് വുമൺ പത്മ കുപ്പു ജി, മന്ത്രയ്ക്ക് ‘സങ്കൽപ് പത്ര’ സമ്മാനിച്ചു.
അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനയായ 'മന്ത്ര'യുടെ (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്) ഷാർലെറ്റ്, നോർത്ത് കരോലൈനയിൽ 2025 ജൂലൈ 3 മുതൽ 6 വരെ നടക്കുന്ന രണ്ടാം ഗ്ലോബൽ ഹൈന്ദവ സമ്മേളനത്തിലേക്കുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു എന്ന് പ്രസിഡന്റ് ശ്യാം ശങ്കർ അറിയിച്ചു.