സാമൂഹ്യസേവന പ്രവർത്തനങ്ങളുമായ് വൈസ് മെൻ ഇന്റർനാഷനൽ ക്ലബ്
Mail This Article
ന്യൂയോർക്ക് ∙ വൈസ്‌മെൻ ഇന്റർനാഷനൽ ക്ലബ്ബിന്റെ അമേരിക്കൻ ഏരിയയിൽപെട്ട നോർത്ത് അറ്റ്ലാന്റിക് റീജൻ ഹാബിറ്റാറ് ഫോർ ഹ്യുമാനിറ്റി എന്ന സംഘടനയുമായി ചേർന്ന് നടത്തിയ സാമൂഹ്യസേവന പ്രവർത്തനങ്ങൾ വിലമതിക്കപ്പെട്ടതായിരുന്നു എന്ന് ഹാബിറ്റാറ് ഫോർ ഹ്യൂമാനിറ്റിയുടെ പാസായിക് കൗണ്ടിയെ പ്രതിനിധീകരിച്ച് ആഷ്‌ലി ബിഗ്ഗ്സ് പറഞ്ഞു.
സ്വിറ്റസർലൻഡിലെ ജനീവ കേന്ദ്രമാക്കിയ ഒരു അന്തർദേശീയ സന്നദ്ധ സംഘടനയാണ് വൈസ്‌മെൻ ഇന്റർനാഷനൽ ക്ലബ്. നിലവിൽ 75 രാജ്യങ്ങളിൽ ആയി വൈഎംസിഎയുടെ സഹായ പ്രസ്ഥാനമായി പ്രവർത്തിക്കുന്നു. അമേരിക്കയിൽ എട്ടു റീജനുകളായി നിരവധി ക്ലബ്ബുകളുണ്ട്. ചിലത് പ്രവർത്തനമായി നൂറുവര്‍ഷം തികഞ്ഞു.
നോർത്ത് അറ്റ്ലാന്റിക് റീജൻ ഡയറക്ടറായി കോരസൺ വർഗീസ് സേവനം അനുഷ്ഠിക്കുന്നു. തോമസ് ഉണ്ണൂണ്ണിയാണ് കമ്മ്യൂണിറ്റി സർവീസ് ഡയറക്ടർ.
(വാർത്ത: സിബി ഡേവിഡ്)