ശ്രീ നാരായണ ഗുരു മിഷനും ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷനുംസംയുക്തമായി ഹെൽത്ത് ഫെയർ സംഘടിപ്പിച്ചു

Mail This Article
ഹൂസ്റ്റൺ∙ ശ്രീ നാരായണ ഗുരു മിഷനും ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷനും (മാഗ്) സംയുക്തമായി ഹെൽത്ത് ഫെയർ സംഘടിപ്പിച്ചു. സ്റ്റാഫ്‌ഫോർഡിലെ കേരള ഹൗസിൽ നടന്ന ഈ സൗജന്യ ഹെൽത്ത് ഫെയറിൽ നൂറുകണക്കിന് ആളുകൾ വിവിധ മെഡിക്കൽ സേവനങ്ങൾ പ്രയോജനപ്പെടുത്തി.
ഡോ. സുജിത് ചെറിയാൻ (പാൽമനോളജി), ഡോ. പൂർണിമ ഹൃദ്യരാജ് (കാർഡിയോളജി), ഡോ. എലൈനാ സുജിത് (എൻഡോക്രിനോളജി), ഡോ. ലക്ഷ്മി ഗോപാലകൃഷ്ണൻ (ഇന്‍റണൽ മെഡിസിൻ), ഡോ. എമ്മ അസാരെ (ഗൈനക്കോളജി), ഡോ. ധന്യാ വിജയകുമാർ (ന്യൂറോളജി), ഡോ. ബസന്ത് ആര്യാ (കാർഡിയോളജി), ഡോ. സുനന്ദാ മുരളി (സൈക്കാട്രി), ഡോ. അർച്ചനാ വർമ്മ (പീഡിയാട്രിക്), ഡോ. അരുൺ ആൻഡ്രുസ് (സൈകാട്രി), ഡോ. സ്നേഹാ സേവിയർ (ഡെന്‍റിസ്റ്), ഡോ. നിഷാ സുന്ദരഗോപൻ (ഡെന്‍റിസ്റ്), ഡോ. ലാരി പുത്തൻപറമ്പിൽ (ഒപ്താൽമോളജി), ഡോ. എസ്താ ഫെനിയ ഫെർണാണ്ടാസ് (ഗൈനക്കോളജി) എന്നീ വിദഗ്ധ ഡോക്ടർമാർ സൗജന്യ പരിശോധനകൾ നടത്തി.

വാഷിങ്ടൻ ഡി.സി.യിൽ നിന്ന് എത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജ് അപ്രതീക്ഷിതമായി പരിപാടിയിൽ സന്ദർശനം നടത്തി. മാഗ് സെക്രട്ടറി സുബിൻ കുമാരനും, ട്രഷറർ ജോസ് കെ ജോണിനുമൊപ്പം മന്ത്രി ഹെൽത്ത് ഫെയറിലെത്തിയത്. അനിതാ മധു, രേഷ്‌മാ വിനോദ്, ഷൈജി അശോകൻ, അനില സന്ദീപ് തുടങ്ങിയ കോഡിനേറ്റർമാരുടെ സംഘടനാ മികവും യൂത്ത് വെളായന്‍റിയർമാരുടെ സഹകരണവും ഈ പരിപാടിയുടെ വിജയത്തിന് നിർണായകമായി.
മാഗ് പ്രസിഡന്‍റ് മാത്യു മുണ്ടാക്കൻ, ശ്രീ നാരായണ ഗുരു മിഷന്‍ പ്രസിഡന്‍റ് അനിയൻ തയ്യിൽ, ഫോർട്ട് ബെന്‍റ് കൗണ്ടി ജഡ്‌ജ് സുരേന്ദ്രൻ പട്ടേൽ, മാഗ് പ്രസിഡന്‍റ് സുബിൻ കുമാരൻ, മാഗ് മുൻ പ്രസിഡന്‍റ് വിനോദ് വാസുദേവൻ എന്നിവർ സന്നദ്ധപ്രവർത്തകർക്ക് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.
സുരേഷ് രാമകൃഷ്ണൻ അപ്ന ബസാർ, ട്രാൻസ് കെയർ ഹോം ഹെൽത്ത് കെയർ, ജെ.സി വിക്ടറി, ഡോ. സോണിയ ഈപ്പൻ എന്നിവർ ഈ പരിപാടിയുടെ സ്പോൺസർമാരായിരുന്നു.
വാർത്ത: ശങ്കരൻകുട്ടി.