ADVERTISEMENT

മിസിസാഗ ∙ കനേഡിയൻ പശ്ചാത്തലത്തിൽ ‘കനേഡിയൻ താളുകൾ’ നിർമിക്കുന്ന ഉദ്വേഗജനകമായ മലയാള ഹൃസ്വചിത്രം ‘കയതേ’യുടെ ആദ്യപ്രദർശനം ഇന്ന്. മിസിസാഗയിലെ സെൻട്രൽ പാർക്ക് വേ സിനിമാസിൽ ഉച്ചയ്ക്ക് രണ്ടിനാണ് പ്രദർശനം.

വിൻസറിൽനിന്നു ദുരൂഹസാഹചര്യത്തിൽ കാണാതാകുന്ന പത്തു വയസ്സുകാരൻ ആര്യന്റെ തിരോധാനം അന്വേഷിക്കുന്ന മോഹൻ എന്ന വിമുക്തഭടന്റെ കഥയാണ്. 20 മിനിറ്റ് നീളുന്നതാണ് ഷോർട്ട്ഫിലിം.

സിദ്ധാർഥ് നായർ സംവിധാനവും കഥയും തിരക്കഥയുമൊരുക്കുന്ന ചിത്രത്തിൽ അനിൽ കുമാറും കരീം ബങ്കയും അടക്കം മലയാളി താരങ്ങളും അഭിനേതാക്കളായുണ്ട്.  മോഹൻലാൽ ചിത്രമായ കാണ്ഡഹാറിന്റെ പശ്ചാത്തല സംഗീതമൊരുക്കിയ റിയൽട്ടറായ വിവേക് മഹാദേവനാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ക്യാമറ: ജിബിൻ ജോസഫ്. മുൻകൂട്ടി റജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം. വിവരങ്ങൾക്ക് ഡേവിസ് ഫെർണാണ്ടസുമായി ബന്ധപ്പെടണം. ഫോൺ: 647-980-9342. 

English Summary:

First show of Short Film ca-ya-te in Mississauga

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com