സുനിതയുടെ ഭാരം വളരെക്കുറഞ്ഞു: നാസ നിരീക്ഷണം തുടങ്ങി

Mail This Article
×
ന്യൂയോർക്ക് ∙ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ തുടരുന്ന യുഎസ് ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസിന്റെ ശരീരഭാരം വളരെക്കുറഞ്ഞതിനെത്തുടർന്നു നാസ നിരീക്ഷണം ഏർപ്പെടുത്തി. പ്രശ്നങ്ങളില്ലെന്നാണു വിശദീകരണം.
തിരിച്ചെത്താനുള്ള ബഹിരാകാശ വാഹനത്തിനു തകരാർ സംഭവിച്ചതിനെത്തുടർന്നു സുനിതയുടെ താമസം 150ൽ ഏറെ ദിനങ്ങളിലേക്കു നീളുകയായിരുന്നു. ക്ഷീണിച്ച സുനിതയുടെ ചിത്രങ്ങൾ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു.
English Summary:
NASA has taken note of Sunitha Williams' significant weight loss"
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.