സഭകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം: റവ. രജീവ് സുകു
Mail This Article
×
ഡാലസ്∙ സഭകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ദൗത്യ നിർവഹണത്തിൽ സഹകരിക്കുന്നതിനും നാം വിളിക്കപ്പെട്ടതാണെന്ന് റവ. രജീവ് സുകു പറഞ്ഞു. മാർത്തോമ്മാ, സിഎസ്ഐ, സിഎൻഐ സഭകൾ സഭൈക്യ പ്രാർഥന ദിനമായി ആചരിക്കുന്നതിന്‍റെ ഭാഗമായി ഡാലസ് സെന്‍റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ വിശുദ്ധ കുർബാന മദ്ധ്യേ ‘ സഭകളുടെ ഐക്യം ദൈവരാജ്യ സാക്ഷ്യത്തിനായി’ എന്ന വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു റവ. രജീവ് സുകു. സിഎസ്ഐ കോൺഗ്രഗേഷൻ ഓഫ് ഡാലസ് വികാരിയായ റവ. രജീവ് സുകു. സഭകളുടെ വ്യത്യസ്തതകൾക്കപ്പുറം ഐക്യത്തിന്‍റെ ആവശ്യകതയുണ്ടന്നും അദ്ദേഹം പറഞ്ഞു.
സിഎസ്ഐ, സിഎൻഐ സഭകൾ സഭൈക്യ പ്രാർഥന ദിനമായി ആചരിച്ചതിന്‍റെ ഭാഗമായി നടന്ന ഈ പരിപാടിയിൽ റവ. ഷൈജു സി. ജോയ് ആമുഖ പ്രസംഗം നടത്തി. സെക്രട്ടറി അജുമാത്യു നന്ദി പറഞ്ഞു.
English Summary:
Rev. Fr. Rajiv Suku's Speech at St. Paul's Marthoma Church, Dallas
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.