ADVERTISEMENT

ബ്രോങ്ക്സ് (ന്യൂയോർക്ക്) ∙ മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി / യൂത്ത് കോൺഫറൻസ് കമ്മിറ്റിയിൽ നിന്നുള്ള ഒരു സംഘം  നവംബർ 24-ന് സെന്റ് മേരീസ്, ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു. കോൺഫറൻസ് ടീമിൽ ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി), ⁠ ജോൺ താമരവേലിൽ (ട്രഷറർ), ഡോ. ഷെറിൻ എബ്രഹാം (ജോയിന്റ് സെക്രട്ടറി), ജേക്കബ് എബ്രഹാം (ഫിനാൻസ്), തോമസ് എബ്രഹാം (അജു, ഫിനാൻസ്) എന്നിവർ ഉണ്ടായിരുന്നു.

family-and-youth-conference-registration-begins-at-st-marys-church-bronx-8
ബ്രോങ്ക്സ് സെന്റ് മേരീസ് ഇടവകയിലെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് റജിസ്ട്രേഷൻ
family-and-youth-conference-registration-begins-at-st-marys-church-bronx-7
ബ്രോങ്ക്സ് സെന്റ് മേരീസ് ഇടവകയിലെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് റജിസ്ട്രേഷൻ
family-and-youth-conference-registration-begins-at-st-marys-church-bronx-6
ബ്രോങ്ക്സ് സെന്റ് മേരീസ് ഇടവകയിലെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് റജിസ്ട്രേഷൻ
family-and-youth-conference-registration-begins-at-st-marys-church-bronx-9
ബ്രോങ്ക്സ് സെന്റ് മേരീസ് ഇടവകയിലെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് റജിസ്ട്രേഷൻ
family-and-youth-conference-registration-begins-at-st-marys-church-bronx-5
ബ്രോങ്ക്സ് സെന്റ് മേരീസ് ഇടവകയിലെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് റജിസ്ട്രേഷൻ
family-and-youth-conference-registration-begins-at-st-marys-church-bronx-4
ബ്രോങ്ക്സ് സെന്റ് മേരീസ് ഇടവകയിലെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് റജിസ്ട്രേഷൻ
family-and-youth-conference-registration-begins-at-st-marys-church-bronx-2
ബ്രോങ്ക്സ് സെന്റ് മേരീസ് ഇടവകയിലെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് റജിസ്ട്രേഷൻ
family-and-youth-conference-registration-begins-at-st-marys-church-bronx-1
ബ്രോങ്ക്സ് സെന്റ് മേരീസ് ഇടവകയിലെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് റജിസ്ട്രേഷൻ
family-and-youth-conference-registration-begins-at-st-marys-church-bronx-3

ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ (ഇടവക വികാരി) ഊഷ്മളമായ  സ്വാഗതം ആശംസിച്ചു. ജെയ്‌സൺ തോമസ് ടീം അംഗങ്ങളെ പരിചയപ്പെടുത്തി. തന്റെ മാതൃ ഇടവകയായ സെന്റ് മേരീസിൽ നിന്ന് എല്ലാവരും റജിസ്റ്റർ ചെയ്യണമെന്ന്  ജെയ്‌സൺ അഭ്യർത്ഥിച്ചു. കോൺഫറൻസിന്റെ സ്ഥലം, തീയതി, പ്രാസംഗികർ തുടങ്ങിയ വിശദ വിവരങ്ങൾ  ജെയ്‌സൺ പങ്കിട്ടു. ജോൺ താമരവേലിൽ റജിസ്ട്രേഷൻ വിശദാംശങ്ങൾ പങ്കുവെക്കുകയും ഭാഗവാക്കാകാൻ  എത്രയും വേഗം റജിസ്റ്റർ ചെയ്യാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 

ഭാരിച്ച ചെലവുകൾക്കിടയിലും കഴിഞ്ഞ വർഷത്തെ നിരക്ക് അതേപടി നിലനിർത്തിയിട്ടുണ്ടെന്നു ഡോ. ഷെറിൻ ഏബ്രഹാം അറിയിച്ചു. സുവനീറിന്റെ വിശദാംശങ്ങളോടൊപ്പം ആകർഷണീയമായ ആനുകൂല്യങ്ങളുള്ള സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ച് ഡോ. ഏബ്രഹാം വിവരിച്ചു. നമ്മുടെ കുട്ടികൾ ആത്മീയ കൂട്ടായ്മയിൽ വളരാൻ നമ്മൾ ആഗ്രഹിക്കുന്നെങ്കിൽ അവർക്ക് അനുയോജ്യമായ അനുഭവമാണ് കോൺഫറൻസ് ഒരുക്കുന്നതെന്ന് ഡോ. ഏബ്രഹാം കൂട്ടിച്ചേർത്തു. 

⁠തോമസ് ഏബ്രഹാം എന്റർടൈൻമെന്റ് നൈറ്റിനെപ്പറ്റി സംസാരിക്കുകയും ഇടവകയുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്‌തു. കഴിഞ്ഞ വർഷത്തെ കോൺഫറൻസിലെ തന്റെ അനുഭവവും ⁠തോമസ് പങ്കുവെച്ചു, പള്ളിയുടെ നാലു  ചുവരുകൾക്കുള്ളിൽ മാത്രമല്ല, ഭദ്രാസനത്തിലുടനീളം സൗഹൃദം സ്ഥാപിക്കുന്നത് എത്ര പ്രധാനമാണെന്ന്  ⁠തോമസ് എല്ലാവരേയും ഓർമ്മിപ്പിച്ചു.

സ്‌പോൺസർഷിപ്പുകൾ, സുവനീർ പരസ്യങ്ങൾ, റജിസ്‌ട്രേഷൻ എന്നിവയിലൂടെ കോൺഫറൻസിനെ പിന്തുണയ്ക്കാൻ പ്രതിജ്ഞാബദ്ധരായ സഭാംഗങ്ങളുടെ പേരുകൾ ജെയ്‌സൺ അറിയിച്ചു. ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ  ഇടവകയുടെ ഒരു മികച്ച ആത്മീയ മിഷനായി കോൺഫറൻസിനെ കാണണമെന്ന് ഓർമിപ്പിച്ചു. 

നിരവധി സ്പോൺസർഷിപ്പുകളിലൂടെയും റജിസ്ട്രേഷനുകളിലൂടെയും ഇടവക നൽകിയ മികച്ച പിന്തുണക്ക് ഇടവക വികാരിയോടും ഇടവകാംഗങ്ങളോടും കോൺഫറൻസ് ടീം നിസ്സീമമായ കടപ്പാട് അറിയിച്ചു.

2025 ജൂലൈ 9 മുതൽ 12 വരെ കണക്ടിക്കട് ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ ആൻ‍‍ഡ് എക്‌സിക്യൂട്ടീവ് മീറ്റിംഗ് സെന്ററിലാണ് കോൺഫറൻസ് നടക്കുന്നത്. റവ. ഡോ. നൈനാൻ വി. ജോർജ് (ഓർത്തഡോക്സ് വൈദിക സംഘം ജനറൽ സെക്രട്ടറി, റവ. ഡോ. റ്റിമത്തി (ടെന്നി) തോമസ് (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ), റവ. ഡീക്കൻ ജോൺ (ജോഷ്വ) വർഗീസ്, (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ), റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആൻ്റണി (ടാൽമീഡോ- നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെൻസ് മിനിസ്ട്രി ഡയറക്ടർ) എന്നിവരാണ് മുഖ്യ പ്രാസംഗികർ. 'നമ്മുടെ പൗരത്വം സ്വർഗത്തിലാണ്, അവിടെനിന്നുള്ള ഒരു രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു'(ഫിലിപ്പിയർ 3:20) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കിയുള്ള ‘The Way of the Pilgrim’ (പരദേശിയുടെ വഴി) എന്നതാണ് കോൺഫറൻസിന്റെ പ്രമേയം. ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.

FYC/Registration link: www.fycnead.org
കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു വർഗീസ് പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914-806-4595),  ജെയ്‌സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 917.612.8832), ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ) (ഫോൺ: 917.533.3566) എന്നിവരുമായി ബന്ധപ്പെടുക.

English Summary:

Family and Youth Conference Registration Begins at St. Mary's church, Bronx

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com