പൂച്ചകളെ വിഷം കൊടുത്തു കൊന്ന കേസിൽ സമ്മർവില്ലെയിൽ 5 പേർ അറസ്റ്റിൽ

Mail This Article
×
സമ്മർവില്ലെ (സൗത്ത് കാരോലൈന) ∙ ഒരു ഡസനിലധികം പൂച്ചകളെ വിഷം കൊടുത്തു കൊന്നതുമായി ബന്ധപ്പെട്ട് 5 പേരെ അറസ്റ്റ് ചെയ്തു. ബെർക്ക്‌ലി കൗണ്ടി ഷെരീഫ് ഓഫിസ് അധികൃതരാണ് അഞ്ചുപേരെയും അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് അഞ്ചു പേരും ചേർന്ന് 13 പൂച്ചകളെ വിഷം കൊടുത്ത് കൊന്നത്. മൃഗങ്ങളോടുള്ള ക്രൂരമായ പെരുമാറ്റം, പീഡനം, ഗുഢാലോചന എന്നിങ്ങനെ 13 കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.

കോളനിയിൽ പൂച്ചകൾക്ക് ഭക്ഷണം നൽകാൻ പതിവായെത്തുന്ന സ്ത്രീയാണ് 13 പൂച്ചകളെ ചത്തനിലയിൽ കണ്ടെത്തുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തത്. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.
English Summary:
Berkeley County deputies charge five after poisoning 13 cats to death
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.