സുനിത ബഹിരാകാശത്ത് കുടുങ്ങിയിട്ട് 6 മാസം; മടക്കയാത്ര 2 മാസം കഴിഞ്ഞ് ഫെബ്രുവരിയിൽ
Mail This Article
×
ന്യൂയോർക്ക് ∙ മടക്കവാഹനത്തിനു തകരാർ പറ്റിയതിനാൽ സുനിത വില്യംസ്(59) ബഹിരാകാശനിലയത്തിൽ കുടുങ്ങിയിട്ട് ഇന്നലെ 6 മാസം പിന്നിട്ടു. സഹയാത്രികനായ ബച്ച് വിൽമോറും(61) സുനിതയുടെ അതേ വിധിയാണു നേരിടുന്നത്.
2 മാസം കൂടി കാത്തിരിക്കേണ്ടി വരും ഇവരുടെ മടക്കയാത്രയ്ക്ക്. സുനിത വില്യംസ് കഴിഞ്ഞ ദിവസം സ്കൂൾ വിദ്യാർഥികളുമായി സംവദിച്ചിരുന്നു.
ഇടയ്ക്ക് സുനിതയുടെ ശരീരഭാരം വളരെക്കുറഞ്ഞതു വിവാദമായിരുന്നു. എന്നാൽ ഇപ്പോൾ തനിക്കു ഭാരക്കുറവില്ലെന്നും ഇങ്ങോട്ടു പുറപ്പെട്ടപ്പോഴത്തെ അതേ ഭാരമാണെന്നും സുനിത അറിയിച്ചു.
English Summary:
NASA's Stuck Astronauts Sunita Williams, Butch Wilmore Hit 6 Months in Space; Just 2 More to Go. The journey So Far
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.