ADVERTISEMENT

എഡ്മിന്‍റൺ ∙ കാനഡയിലെ ആൽബർട്ടയിൽ എഡ്മിന്‍റണിൽ ആസ്ഥാനമായുള്ള നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ 2024ലെ പ്രത്യേക വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദിനേശ് രാജൻ (പ്രസി.), സിദ്ധാർത്ഥ് ബാലൻ (വൈസ് പ്രസി.), അജയ് കുമാർ കെ (സെക്ര.), പ്രജീഷ് നാരായണൻ (ജോ. സെക്ര.), ഡാക്സ് വിജയഭാനു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ വിബിൻകുമാർ നെല്ലിശ്ശേരി, അരുൺ രാമചന്ദ്രൻ, റിമ പ്രകാശ്, നീതു ഡാക്സ് എന്നിവരെ ബോർഡ് അംഗങ്ങളായും തിരഞ്ഞെടുത്തു. മാതൃസമിതി കോഓർഡിനേറ്റർ ആയി ജോത്സ്ന സിദ്ധാർത്ഥിനെയും മാതൃസമിതി വൈസ് കോഓർഡിനേറ്റർ ആയി സുഷമ ദിനേശിനെയും തിരഞ്ഞെടുത്തു.

കാനഡ ഫെഡറൽ ഗവൺമെന്‍റ് ഒരു ചാരിറ്റബിൾ ഓർഗനൈസേഷൻ ആയി നമാഹയെ അംഗീകരിച്ചതിനു ശേഷമുള്ള പൊതുയോഗത്തിൽ 2024ൽ കൈവരിച്ച പ്രധാന നേട്ടങ്ങളെയും പ്രവർത്തനങ്ങളെയും വിലയിരുത്തി. ഒപ്പം 2024 വർഷത്തെ സാമ്പത്തിക കണക്കുകളും അവതരിപ്പിച്ചു. എല്ലാ അംഗങ്ങളും എത്തിയ ചടങ്ങിൽ പ്രത്യേക പ്രമേയത്തിലൂടെ പുതിയ നിയമഭേദഗതികൾ പാസാക്കി. കാനഡ ഗവൺമെന്‍റ് അംഗീകൃത ചാരിറ്റബിൾ ഓർഗനൈസേഷൻ എന്ന നിലയിലുള്ള എല്ലാ നയങ്ങളും മാനദണ്ഡങ്ങളും പൂർണമായി പാലിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.

കുട്ടികളും മുതിർന്നവരും സന്നിഹിതരായ ചടങ്ങിൽ നമഹയുടെ 2025ൽ നടപ്പാക്കേണ്ട കാര്യങ്ങളുടെ ചെറിയ രൂപരേഖ ദിനേശ് രാജൻ അവതരിപ്പിച്ചു. കൂടാതെ അജയ് കുമാർ നമഹ വിഷൻ 2030 എന്ന ആശയം അവതരിപ്പിച്ചു. ഒരു ഹിന്ദു സംഘടന എന്ന രീതിയിൽ കൂടുതൽ ആഴങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കലാണ് നമഹ വിഷൻ 2030.

ഇതിന്‍റെ പ്രവർത്തനങ്ങഉടെ ചുമതലയ്ക്കായി സിദ്ധാർത്ഥ് ബാലൻ, പ്രജീഷ് നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു കോർ കമ്മിറ്റിക്ക് രൂപം നൽകാൻ തീരുമാനിച്ചു. നമഹയുടെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളോടെ വാർഷിക പൊതുയോഗം സമാപിച്ചു.
(വാർത്ത: ജോസഫ് ജോൺ, കാൽഗറി)

English Summary:

Northern Alberta Malayalee Hindu Association elected new leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com