ഡബ്ല്യുഎംസി അമേരിക്ക റീജന്റെ ആഭിമുഖ്യത്തിൽ പി.ടി.തോമസ് നയിക്കുന്ന സെമിനാർ ഇന്ന്
Mail This Article
ന്യൂജഴ്‌സി ∙ ഡബ്ല്യുഎംസി അമേരിക്ക റീജന്റെ ആഭിമുഖ്യത്തിൽ പി.ടി.തോമസ് നയിക്കുന്ന സെമിനാർ ഇന്ന് സൂം മീറ്റിങ് വഴി വൈകിട്ട് എട്ടു മണിക്ക്. വിദേശ ഫണ്ട് ഇടപാട്, യുഎസ്എയ്ക്ക് പുറത്തുള്ള വസ്തു വില്പന, ടാക്സ് ബെനിഫിഷ്യൽ ഓണർഷിപ് ഇൻഫർമേഷൻ റിപ്പോർട്ട് (BOIR) എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് സെമിനാർ ഒരുക്കിയിരിക്കുന്നത്. പി.ടി.തോമസ് നയിക്കുന്ന ഈ പ്രോഗ്രാമിൽ ചോദ്യ ഉത്തരത്തിനുള്ള അവസരവും ഉണ്ടായിരിക്കും.
ഡബ്ല്യുഎംസി അമേരിക്ക റീജൻ ചെയർമാൻ ജേക്കബ് കുടശ്ശനാട്, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി സിജു ജോൺ, ട്രഷറർ തോമസ് ചെല്ലേത് , വിപി അഡ്മിൻ ബൈജുലാൽ ഗോപിനാഥനാനോടൊപ്പം മറ്റു എക്സിക്യൂട്ടീവ്, ഫോറം പ്രതിനിധികളാണ് പരിപാടിയുടെ വിജയത്തിനായി ചുക്കാൻ പിടിക്കുന്നത്. പ്രോഗ്രാമിന് ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, പ്രസിഡന്റ് തോമസ് മൊട്ടക്കൽ എന്നിവർ വിജയാശംസകൾ നേർന്നു.
ഡബ്ല്യുഎംസി അമേരിക്ക റീജൻ വനിതാ ഫോറം പ്രസിഡന്റ് സരൂപ അനിൽ സെമിനാറിൽ എംസി കർത്തവ്യം നിർവഹിക്കും. ഡബ്ല്യുഎംസി അമേരിക്ക റീജൻ, പ്രവാസി സമൂഹത്തിനു ഉപകാരപ്രദമായ ഇത്തരം വിജ്ഞാനപ്രദമായ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പ്രസിഡന്റ് ജിനേഷ് തമ്പി അഭിപ്രായപ്പെട്ടു.