ഫാ. ജോസ് കണ്ടത്തിക്കുടിയുടെ സംസ്കാരം ജനുവരി 4ന്

Mail This Article
ന്യൂയോർക്ക് ∙ കഴിഞ്ഞദിവസം അന്തരിച്ച സിറോ മലബാർ സഭയിലെ സീനിയർ വൈദികനും, ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാർ ഇടവകയുടെ സ്‌ഥാപക വികാരിയുമായ റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൊതുദർശനം ജനുവരി 2, 3 തീയതികളിൽ. സംസ്കാര ശുശ്രുഷകൾ ജനുവരി 4ന്.
ജനുവരി 2ന് വൈകുന്നേരം 4:30 മുതൽ 8:30 വരെ യോങ്കേഴ്സിലുള്ള ഫ്ലിൻ മെമ്മോറിയൽ ഫ്യൂണറൽ ഹോമിലും (1652 സെൻട്രൽ പാർക്ക് അവന്യൂ, യോങ്കേഴ്‌സ്, ന്യൂയോർക്ക് - 10710), ജനുവരി 3ന് വൈകുന്നേരം 3 മണിമുതൽ രാത്രി 9 മണിവരെ ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാർ ദേവാലയത്തിലുമാണ് പൊതുദർശനം.
സംസ്കാര ശുശൂഷകൾ ജനുവരി 4ന് രാവിലെ 8:30 ന് ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ ആരംഭിക്കും. തുടർന്ന് വൈറ്റ് പ്ലൈൻസിലുള്ള മൗണ്ട് കാൽവരി സെമിത്തേരിയിൽ സംസ്കാരം നടക്കും. സംസ്കാര ശുശ്രുഷകൾക്ക് മാനന്തവാടി രൂപതയുടെ ബിഷപ് മാർ ജോസ് പൊരുന്നേടം മുഖ്യ കാർമ്മികത്വം വഹിക്കും. കൂടാതെ, മറ്റു മെത്രാൻമാരും, നിരവധി വൈദികരും രണ്ടു ദിവസത്തെ പൊതുദർശനത്തിലും, സംസ്കാര ശുശ്രുഷയിലും കാർമ്മികത്വം വഹിക്കും.
രൂപത ബിഷപ് മാർ ജോയ് ആലപ്പാട്ടാണ് സംസ്കാര ശുശ്രുഷകൾക്കു വേണ്ട ക്രമീകരഎങ്ങൾ നടത്തുന്നത്. മാർ ജോയ് ആലപ്പാട്ട് തിങ്കളാഴ്ച ബ്രോങ്ക്സ് ഇടവക സന്ദർശിക്കുകയും ക്രമീകരണങ്ങൾ വിലയിരുത്തുകയും, ദേവാലയത്തിൽ പ്രത്യേക പ്രാർഥനകൾ നടത്തുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. കുര്യാക്കോസ് വടന - വികാരി, എസ്ടിഎസ്എംസിസി, ഷോളി കുമ്പിളുവേലി : 914 330 6340, ജോജോ ഒഴുകയിൽ – 646 523 3710 (ഗതാഗതം), ഷാജിമോൻ വടക്കൻ – 914 752 1368 (താമസ സൗകര്യം), ജോർജ്ജ് കരോട്ട് - 347 542 2713 (പാർക്കിങ്).